കണമല പാലത്തിന്റ്റെ റോഡില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞത് ദേശീയ പാതാ വിഭാഗം ശേഷി പരിശോധന നടത്തിയപ്പോഴാകാമെന്ന് മരാമത്ത്….

എരുമേലി : കണമല പാലത്തില്‍ റോഡിലെ കോണ്‍ക്രീറ്റ് പാളിയുടെ മൂല പൊടിഞ്ഞ് വിളളല്‍ രൂപപ്പെട്ടത് ഭാരം അമര്‍ത്തി പാലത്തിന്റ്റെ ശേഷി പരിശോധിച്ചത് മൂലമാണെന്ന് സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് പാലത്തിന്റ്റെ ശേഷി പരിശോധന നടത്തിയ ദേശീയ പാതാ വിഭാഗത്തിന്റ്റെ സംഘവുമായി ബന്ധപ്പെടുമെന്ന് ഇന്നലെ കണമല പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് ദേശീയ പാത കടന്നുപോകുന്ന പാലങ്ങള്‍ സുരക്ഷിതമാണോയെന്നറിയാന്‍ കഴിഞ്ഞയിടെയാണ് പ്രത്യേക സംഘം പരിശോധനകള്‍ നടത്തിയത്.

ഇവര്‍ നടത്തിയ പരിശോധനകളില്‍ കണമലയിലെ പാലം സുരക്ഷിതമാണെന്നാണ് അറിയിച്ചത്. ഹൈഡ്രോളിക് യൂണിറ്റ് വാഹനമുപയോഗിച്ചായിരുന്നു പരിശോധനകള്‍. ജാക്കി ഉപയോഗിച്ച് ഭാരം അമര്‍ത്തിയും പാലത്തിന്റ്റെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയും പരിശോധിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തില്‍ റോഡായി നിര്‍മിച്ചത് കോണ്‍ക്രീറ്റ് പാളികളാണ്. പാളികള്‍ തമ്മില്‍ ബന്ധിപ്പിച്ച് പാലത്തിന്റ്റെ ബീമിലെ കോണ്‍ക്രീറ്റ് തൂണിലുറപ്പിച്ചാണ് നിര്‍മിച്ചത് പാളികള്‍ക്ക് ഇളക്കം തട്ടിയാല്‍ പാലത്തിന് ബലക്ഷയമുണ്ടാകാതിരിക്കാനാണ് ഇങ്ങനെ നിര്‍മാണം നടത്തിയത്. KANAMALA PALAM BREAKING 1
എന്നാല്‍ ബെയറിങ് കോണ്‍ക്രീറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണത്തിന് ഉടവ് സംഭവിച്ചാല്‍ ഇതുമായി ബന്ധിപ്പിച്ചിട്ടുളള മറ്റ് കോണ്‍ക്രീറ്റ് പാളികള്‍ക്കും ഇളക്കമുണ്ടായി വേര്‍പെടാം. കണമല പാലത്തില്‍ മൂന്ന് കോണ്‍ക്രീറ്റ് പാളികള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിന്റ്റെ മധ്യഭാഗത്താണ് പൊട്ടല്‍ പ്രത്യക്ഷപ്പെട്ടത്. KANAMALA PALAM BREAKING
ആദ്യം നേരിയ വിളളലാണ് പ്രകടമായതെങ്കിലും കുത്തിയിളക്കി ചിലര്‍ പരിശോധിച്ചതോടെ ഗര്‍ത്തമായി മാറുകയായിരുന്നു. പാളികളില്‍ ഒരെണ്ണത്തിന് ഉടവ് തട്ടിയാല്‍ റോഡില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുളളതിനാല്‍ എല്ലാ കോണ്‍ക്രീറ്റ് പാളികള്‍ക്കും ഇത് മൂലം ക്രമേണെ തകരാറിലേക്കെത്തുമെന്നുളളതാണ് ഇത്തരം നിര്‍മാണരീതിയുടെ പോരായ്മയെന്ന് വിദഗ്ധര്‍ പറയുന്നു.KANAMALA PALAM BREAKING 3