കാഞ്ഞിരപ്പള്ളി : എക്‌സൈസ് സംഘത്തിന്റെ പരിശോധനക്കിടെ  ഓടി രക്ഷപ്പെട്ട യുവാവിനെ പിടികൂടി. കാഞ്ഞിരപ്പള്ളി പള്ളിവീട്ടില്‍ സിയാദ് (21) നെയാണ് മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സിയാദിന് വില്‍പ്പനക്കായി കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന പട്ടിമറ്റം ചാവടിയില്‍ സജോ (24) യെ ചൊവ്വാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജംഗ്ഷനു സമീപത്തു നിന്നും എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

ഈ സമയം സിജോയോട് ഒപ്പമുണ്ടായിരുന്ന സിയാദ് ഓടി രക്ഷപ്പെടുകയായിരുന്നു. കമ്പത്തു നിന്നും സജോ കൊണ്ടു വരുന്ന കഞ്ചാവ് ഉപഭോക്താവിന് വില്‍ക്കുന്നതിന്റെ ഇടനിലക്കാരനായിരുന്നു സിയാദ്. മുന്‍പ് കഞ്ചാവ് കച്ചവടക്കാരനായിരുന്ന സിയാദ് എക്‌സൈസിന്റെ നോട്ടപ്പുള്ളി ആയതോടെ കച്ചവടം നിര്‍ത്തി. ഇതിനു ശേഷം ആവശ്യക്കാര്‍ സമീപിച്ചാല്‍ പണം വാങ്ങിയ ശേഷം സജോയെ വിവരം അറിയിക്കും. സജോ സ്ഥലത്ത് കഞ്ചാവ് എത്തിച്ചു നല്‍കുകയും ചെയ്യുകയായിരുന്നു. kanjavu 1 copy
ഇത്തരത്തില്‍ സജോ കഞ്ചാവുമായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘം സജോയെ പിടികൂടിയ ശേഷവും ഇയാളുടെ ഫോണിലേക്ക് നിരവധി കോളുകള്‍ എത്തിയിരുന്നു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി നിരവധി യുവാക്കളാണ്  കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്ന് സൂചനകളുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാവുന്ന് എക്‌സൈസ് സംഘം പറഞ്ഞു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എ നജീബ്, സി.ഇ.ഒ മാരായ കെ.എം സുരേഷ് കുമാര്‍, ദീപു ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ ദിവസങ്ങളോളം നടത്തിയ നിരീക്ഷത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. സിയാദിനെ  പിടികൂടാനുള്ള ശ്രമത്തിനിടെ സി.ഇ.ഒ  കെ.എം സുരേഷ് കുമാറിന് വീണ് പരിക്കേറ്റിരുന്നു.