എരുമേലി : തടിമില്ലിൽ പണി ചെയ്യുന്നതിൻറ്റെ മറവിൽ കമ്പത്തു നിന്നും കഞ്ചാവ് എരുമേലിയിലെത്തിച്ച് വിറ്റിരുന്ന തമിഴ്‌നാട് സ്വദേശിയെ പോലിസ് പിടികൂടി. ക ന്യാകുമാരി പൻറ്റിവെട്ടാംപാറ മേക്കാമണ്ഡപം സ്വദേശി എം മഹേഷ് (31) ആണ് അ റസ്റ്റിലായത്. 550 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ എരുമേലി കെഎസ്ആർടിസി സ്റ്റാൻറ്റിൽ നിന്നും പിടികൂടുകയായി രുന്നു. ഇയാൾ കമ്പത്തിന് പോയി മടങ്ങിവരുമ്പോഴാണ് പിടികൂടിയത്. 
കഞ്ചാവുമായി എത്തുന്നത് അറിഞ്ഞ് പ്രത്യേക സ്‌ക്വാഡിലെ പോലിസുകാർ ഇയാളെ രഹസ്യമായി പിൻതുടരുന്നുണ്ടായിരുന്നു. കഞ്ചാവ് ചെറിയ പൊതികളിലാക്കി വി ദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് വിറ്റിരുന്നതെന്ന് അന്വേ ഷണത്തിന് നേതൃത്വം നൽകിയ മണിമല സിഐ റ്റി ഡി സുനിൽ കുമാർ പറഞ്ഞു. ഒരു പൊതി കഞ്ചാവ് 500 രൂപ നിരക്കിലാണ് വിറ്റിരുന്നത്. കഴിഞ്ഞ ഒൻപത് മാസമായി എരുമേലി കേന്ദ്രീകരിച്ചായിരുന്നു വിൽപന. 
എരുമേലിക്കടുത്തുളള തടിമില്ലിൽ ദിവസ വേതനത്തിന് ജോലി ചെയ്ത് താമസിച്ചി രുന്ന ഇയാൾക്കെതിരെ മറ്റ് കേസുകളുണ്ടോയെന്ന് പോലിസ് അന്വേഷിച്ചു കൊണ്ടിരി ക്കുകയാണ്. പ്രതിയെ കാഞ്ഞിരപ്പളളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ റ്റി ഡി സുനിൽ കുമാർ, എസ്‌ഐ ജോയി തോമസ്, ഗ്രേഡ് എസ്‌ഐ എം ആർ രാജു, സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ അഭിലാഷ്, സുനിൽ, ഡ്രൈവർ പ്രതിപചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.