കാഞ്ഞിരപ്പള്ളി : കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് ഒറ്റമുറി വീട്ടില്‍നിന്നും പതിനാലു വയസ്സുകാരി മകള്‍ക്കൊപ്പം പടിയിറക്കിയ രോഗിയായ വിധവയായ ബബിത മനസ്സ് തുറക്കുന്നു
kalayil strip
കുടിയിറക്കുവാന്‍ എത്തിയ ഉദ്‌ഗ്യോഗസ്ഥരോട്, തനിക്കു എറണാകുളം ഹൈകോടതിയില്‍ നിന്നും അരമണിക്കൂര്‍ മുന്‍പ് വക്കീല്‍ വഴി സ്റ്റേ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെന്നും ഉത്തരവ് ഉടന്‍ എത്തിക്കാം എന്നും പറഞ്ഞിട്ടും ചെവികൊള്ളാതെ ഉത്തരവു ആ സമയത്തു കൈവശം ഇല്ലാതിരുന്നതിനാല്‍ ബലമായി കുടിയിറക്കുകയായിരുന്നുവത്രെ… എണീക്കുവാന്‍ സാധിക്കാതെ കിടന്നിരുന്ന ബബിതയെ കിടന്നിരുന്ന കിടക്ക സഹിതം പൊക്കിയെടുത്തു പുറത്താക്കി കുടിയിറക്കുകയായിരുന്നുവത്രേ ..


mes add new
വനിതാ കമ്മീഷനും, ചൈല്‍ഡ് ലൈനും തന്റെ പരാതികള്‍ അവഗണിച്ചതായി ബബിത ആരോപിച്ചു. തങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഇവരോട് പരാതിപ്പെട്ടപ്പോള്‍ പരിഹാസ രൂപേണ യാണ് മറുപടി ലഭിച്ചതെന്നും ബബിത ആരോപിക്കുന്നു. ഭര്‍ത്താവ് മരിച്ച ശേഷം ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വന്നതിനിടെ കിടപ്പാടവും നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോള്‍ വനിതാ കമ്മീഷനെ സമീപിച്ചെങ്കിലും പരിഗണിച്ചില്ലെന്ന് ബബിത പറയുന്നു. വാതിലും വൈദ്യുതിയുമില്ലാത്ത് വീട്ടില്‍ താനും മകളും സുരക്ഷിതയല്ലെന്നും കമ്മീഷനംഗത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. 14 വയസുകാരി മകളുടെ തുടര്‍പഠനത്തിന് മാര്‍ഗ്ഗങ്ങളില്ലെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പരാതിപ്പെട്ടപ്പോള്‍ ,മെഴുകുതിരി വെട്ടത്തിലും, തെരുവുവിളക്കിന്റെ വെളിച്ചത്തിലും പഠിച്ച് മഹാന്‍മാരായിട്ടുള്ളര്‍ ഉണ്ടെന്നും മകള്‍ സൈബയോട് അതുപോലെ പഠിക്കണമെന്നും പറഞ്ഞതായി ബബിത ആരോപിക്കുന്നു.splash 1