ഒരു പ്രവാസിയുടെ യാത്രാ കുറിപ്പുകള്‍…റിയാസ്അബ്ദുള്‍ കരീം(ഒമാന്‍)

വ്രത മാസദിനങ്ങള്‍ക്കു ശേഷം സന്തോഷത്തിന്റെ ഒരു ദിനം….. ഈദുല്‍ഫിത്തര്‍…
ഒരു പ്രവാസിയെ സംബന്ധിച്ചു എല്ലാം മറന്നു ജോലിയുടെ ഭാരം ഇറക്കിവെച്ചു ബന്ധു ക്കളെയും സുഹൃത്തുക്കളെയും കാണുവാനും സന്തോഷം പങ്കിടാനും ഓടിചെല്ലുന്ന ഒരുദിനം…അതാണ് ഈ ദിനം,

ഇന്നത്തെ ഈ ദിനം ഒരിക്കലും മറക്കാത്ത ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ചാണ് എല്ലാവര്‍ഷവും എല്ലാവര്‍ക്കും കടന്നുപോവുക,ഇത്തവണ ത്തെ ഈ ഈദ് അവധി എനിക്കും സമ്മാനിച്ചു അങ്ങനെ ഓര്‍ക്കാന്‍ മാത്രം ഒരുപാടൊരുപാട് ഓര്‍മ്മകള്‍… ഒപ്പം ഒത്തിരി ഒത്തിരി ഇത്തിരി അത്ഭുതങ്ങളും,
അതിലെ ഒരു വലിയ അത്ഭുത കാഴ്ച സമ്മാനിച്ച ഒരു യാത്ര ഇവിടെ സവിനയം
പങ്കു വെക്കുകയാണ് ഞാന്‍…..

നിങ്ങളുമായി….നാളെ നിങ്ങള്‍ക്കും ഒരുപ്രചോദനം ആകട്ടെ…..
നിങ്ങളും വരണം ഇവിടേക്ക്… ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ നിന്നും
ഏതാണ്ട് 113km അകലെ സൂര്‍ റോഡ് അരികിലെ ‘Dabab Sinkhole ‘
എന്നും’Bima Sinkhole’ എന്നും അറിയപ്പെടുന്ന അത്ഭുതത്തിലേക്ക്,’
Hawiyat Najm’ എന്നു അറബിയിലും ‘The Foling Star’ എന്നു ഇംഗ്ലീഷിലും ഈ അത്ഭുതത്തിനു മറ്റുവിളിപ്പേരുകളുണ്ട്,
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒരു ഉല്‍ക്ക പതിച്ചു വെന്നും അവിടെ ഒരു അഗാധമായ കുഴി രൂപപ്പെട്ടു ഉണ്ടായതാണ് ഈ അത്ഭുത തടാക മെന്നും ഇവിടെ പറയപ്പെടുന്നു..59
എന്തായാലും ഞങ്ങള്‍ പുറപ്പെട്ടു…മസ്‌ക്കറ്റിലെ റൂവിയില്‍ നിന്നും രണ്ടു കാറുകളിലായി.. റോഡിന്റെ ഇരുവശവും ഭീമാകാരമായ മലകളാണ് കൂടുതലും, ആമലകള്‍ കീറിമുറിച്ച് നിര്‍മ്മി ച്ചതാണ് അതി മനോഹരമായ ഈ റോഡ്, അതും ആറുവരിപ്പാത. റോഡിന്റെ വശങ്ങളിലെ പാറകളില്‍ വലിയ കമ്പിവേലികള്‍ ഘടിപ്പിച്ചു കോണ്‍ക്രീറ്റ് ചെയ്തു വെച്ചിരി ക്കുകയാണ്,നമ്മുടെ നാട്ടിലെ പ്പോലെ കാഠിന്യം ഉള്ള പാറകള്‍ അല്ല ഇവിടെയുള്ളത്,
അതുകൊണ്ടു ആ പാറ ക്കഷണങ്ങള്‍
ഇളകി റോഡിലേക്ക് വീണ് മാര്‍ഗ്ഗ തടസ്സം ഉണ്ടാവാതിരിക്കാനുള്ള മുന്‍ കരുതല്‍ ആണിത്.

58
ഒമാന്‍ സര്‍ക്കാരിന്റെ ഈ ദീര്‍ഘ വീക്ഷണ ത്തെ ഇവിടെ അഭിനന്ദിക്കാതെ തരമില്ല,ഈ നാടിന്റെ പ്രകൃതിയെ, കാലാവസ്ഥയെ പ്പറ്റി ചിന്തിക്കുമ്പോള്‍ ഇതത്യാവശ്യവുമാണ് താനും,റോഡില്‍ ഒരു തരത്തിലുളള മാലിന്യങ്ങളും എങ്ങും.കാണാനില്ല, വൃത്തിയും വെടിപ്പുമുളള നല്ല പാത. വാഹനങ്ങള്‍ ചീറിപ്പായുന്നു എന്നു തന്നെ വേണമെങ്കില്‍ പറയാം.

മണിക്കൂറില്‍ 120140 കി. മി. വേഗതയിലാണ് വാഹനങ്ങളോടുന്നത്, ഞങ്ങളുടെ വാഹനങ്ങള്‍ ഖുറിയാത്ത് പിന്നിട്ട് അല്പം കടന്നപ്പോള്‍ തന്നെ വിശാലമായ കടല്‍ത്തീരംകണ്ടുതുടങ്ങി,അതു ആവേശം ഇരട്ടിച്ചു, തീരത്തോട് അടുത്തുനീലനിറ വും അകലെക്ക് പോകുതോറും പച്ചകലര്‍ന്ന നീലനിറവുമാണ് ഈകടലിന്, വല്ലാത്ത ആകര്‍ഷണത്വമാണ് ഇവക്കെന്നും, ഞങ്ങളെയും കടല്‍ വല്ലാതെ മാടിവിളിക്കുന്നുണ്ട്.

മനസ്സില്‍ തികട്ടി വന്ന മോഹത്തെ അടക്കി നിര്‍ത്തി, വഴിയരികിലെ കടല്‍ത്തീരങ്ങളില്‍ തമ്പടിച്ച സ്വദേശികളുടെയും വിദേശി കളുടെയും കൂട്ടങ്ങളെ കണ്ടില്ലെന്നു നടിച്ചു ഞങ്ങളുടെ വാഹനം കുതിച്ചുപാഞ്ഞു, വഴി യരികിലെ സിങ്ക്‌ഹോള്‍ ബോര്‍ഡു കണ്ടതും സ്പീഡ് കുറച്ചു വാഹനം സൈഡിലൂടെ റോഡിന് എതിര്‍വശമുള്ള പാര്‍ക്കിലേക്ക് റോഡിന് അടിയിലുള്ള പാതയിലൂടെ നീങ്ങി, കടല്‍ത്തീരത്തു കൂടെ പാര്‍ക്കിന് സമീപം എത്തിയപ്പോള്‍ വല്ലാത്ത തിരക്ക്,അവധി ആഘോഷിക്കുകയാണ് ഏവരും,ഒരു വിധം പാര്‍ക്കിങ് ശരിപ്പെടുത്തി വാഹനം നിര്‍ത്തിയിട്ട് പുറത്തിറങ്ങിയപ്പോഴാണ് ശരിക്കും ഒരു കാര്യം മനസ്സിലായത്.

57ചൂട് സഹിക്കാന്‍ പറ്റുന്നില്ല. നാല്പത് ഡിഗ്രി ചൂടാണ് വണ്ടിയില്‍ തന്നെ ഇപ്പോള്‍ കാണിക്കുന്നത്.

എന്നിട്ടും നൂറ് കണക്കിന് സ്വദേശികളും വിദേശികളുമായ ആള്‍ക്കാര്‍ ഞങ്ങളെ പ്പോലെ ഇവിടെ എത്തി ച്ചേര്‍ന്നിട്ടുണ്ട്.വളരെ
വിശാലമായ പാര്‍ക്കാണ്. മരങ്ങളും, ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. എല്ലാം വലിയതായി വളര്‍ന്നിട്ടില്ല, അതുകൊണ്ടു തണല്‍ തരാന്‍ പ്രായത്തിലുളള മരങ്ങള്‍ കുറവാണ് ചുട്ടുപൊളളുന്ന മണലില്‍ ചെടികള്‍ വളരാന്‍ പ്രയാസമുണ്ട്. ഡ്രിപ്പ് ഇറിഗേഷന്‍ വഴി വെളളവും വളവും ചെടികളുടെയും മരങ്ങളുടെയും ചുവട്ടിലെത്തിക്കുന്നു. കടല്‍ വെളളം ശുചീകരിച്ച് ശുദ്ധജലമാക്കിമാറ്റിയാണ് ഇവിടെ ഇറിഗേഷന്‍ നടത്തുന്നത്.

55എല്ലാവരും ഒരേ ലക്ഷ്യം വെച്ച് മുന്നോട്ടുനടക്കുന്നത് കണ്ടു. ലക്ഷ്യം പാര്‍ക്കിന്റെ അറ്റത്തായിസ്ഥിതി ചെയ്യുന്ന ബിമസിങ്ക്‌ഹോള്‍ തന്നെ. ചൂടിനെ വകവെക്കാതെ ഞങ്ങളും അവിടേക്ക് നടന്നു. അഗാധമായ ഒരു ഗര്‍ത്തത്തിനടുത്തെത്തി. താഴേക്കുനോക്കി. തിളങ്ങുന്ന നീല ജലം. സ്ഫടികം പോലെ തോന്നുന്ന ജലം. ഒരു 200 മീറ്റര്‍ താഴ്ചയുണ്ട് തടാകത്തിന്. അതിന് താഴെയും ഗര്‍ത്തം ഉണ്ട് എന്നുതോന്നുന്നു.

പാര്‍ക്കിനകത്ത് ഡ്രസ്സ് ചെയിഞ്ചിംഗ് മുറികളും, ടോയ്‌ലറ്റുംകളും സജ്ജീകരിച്ചിണ്ട്. എല്ലാം സൗജന്യമാണ് എന്നതാണ് വേറൊരുപ്രത്യേകത. സിങ്ക്‌ഹോളിലേക്ക് ഇറങ്ങുന്നവരെല്ലാം ഡ്രസ്സ് മാറ്റി നീന്തിത്തുടിക്കാന്‍ തയ്യാറായാണ് വരുന്നത്. ഞങ്ങളും ആ ശ്രമം തുടങ്ങി. താഴേക്കിറങ്ങാന്‍ അമ്പതോളം കോണ്‍ക്രീറ്റില്‍ തീര്‍ത്ത പടവുകളുണ്ട്.

60ഇരുനൂറ് മീറ്റര്‍ അകലെ ഒമാന്‍ ഉള്‍ക്കടലാണ്. കടല്‍ വെളളം ഊറി വന്ന് നിറഞ്ഞതാ യിരിക്കാം ഒരുപക്ഷേ ഇത്. പടവുകളിറങ്ങി താഴത്തെത്തി. മെല്ലെ തെളിവെളളത്തില്‍ കാലെടുത്തുവെച്ചു. ഇരുകാലുകളിലും എന്തോ കുത്തുന്നത് പോലെ തോന്നി. ശ്രദ്ധിച്ചുനോക്കി. ചെറുമീനുകള്‍ കൂട്ടത്തോടെ വന്ന് കാലില്‍ കൊത്തി
ക്കൊണ്ടിരിക്കുന്നു. ആദ്യം മുഖം കഴുകാ മെന്ന് തോന്നി. അല്പം ജലം വായില്‍ എടുത്തു നോക്കി. നല്ല ഉപ്പുരസം. വെളളം കണ്ടാല്‍ കടല്‍ വെളളം എന്നുതോന്നില്ല. അത്രയ്ക്കും തെളിമയുളള നീലനിറത്തിലുളള ജലമാണത്.

ചുട്ടുപൊളളുന്ന വെയിലില്‍ ഒരാശ്വാസം തോന്നി വെളളത്തില്‍ ഇറങ്ങിനിന്നപ്പോള്‍. ഞങ്ങള്‍ പടി ഇറങ്ങിയ സ്ഥലത്ത് വെളളം കുറവാണ്. കുറച്ചകലെ കട്ടി നിറത്തില്‍ ജലം കാണുന്നു. അവിടെ നല്ല ആഴമുണ്ടെന്ന് തീര്‍ച്ച. വരുന്നവരൊക്കെ നീന്തിത്തുടിക്കുന്നുണ്ട്. ഞങ്ങള്‍ ഇറങ്ങി
യേടത്തുതന്നെ നിന്നു. അവിടെ ഉളള ഒരു പാറക്കെട്ടില്‍ പിന്നെ അല്പസമയം ഇരുന്നു. കാഴ്ചകള്‍ കണ്ടുകൊണ്ട്…ഇറങ്ങുവാന്‍ എന്തോ ഒരുമടി..ആള്‍ക്കാരുടെ ബാഹുല്യവും കാലാവസ്ഥയിലെ വല്ലാത്ത ഹ്യൂമിഡിറ്റിയും, അതായിരുന്നു കാരണം.

56ദേഹമാകെ വിയര്‍ത്തുകുളിച്ചിട്ടും ഞങ്ങള്‍ അവിടെ ഇരുന്നു, കാഴ്ചയുടെ ലഹരിയുമായി,കയ്യിലെ കുപ്പിയിലെ വെള്ളം എല്ലാവരെയും പ്പോലെ ഞങ്ങളും ഇടക്കിടെ കുടിച്ചു കൊണ്ടിരുന്നു,അവസാനം നീലനിറ വെള്ളം കണ്ടുകൊതിമൂത്തു ഞാന്‍ വെള്ളത്തിലേക്ക് ഇറങ്ങാന്‍ വഴിതേടി,എങ്ങും സെല്‍ഫി ക്യാമെറ വെട്ടമാണ്,വെള്ളത്തില്‍ നനഞ്ഞാല്‍ കുഴപ്പമാകാത്ത ക്യാമെറയുമായി ഫിലിപ്പീന്‍ സുന്ദരികളും സുന്ദരന്മാരും വെള്ളത്തില്‍ സെല്‍ഫി എടുക്കല്‍ മത്സരത്തിലാണ്,അങ്ങനെ ഞങ്ങള്‍ ചുറ്റുമുള്ള കാഴ്ചകളില്‍ രസിച്ചു നില്‍ക്കുമ്പോഴാണ് ആ കാഴ്ച ഞങ്ങള്‍ കണ്ടത്, 200മീറ്റര്‍ താഴ്ചയുള്ള സിങ്ക് ഹോളിന്റെ മുകളിലത്തെ കെട്ടിന് താഴെ മൂന്നാല് തലകള്‍,

ഇന്ത്യക്കാര്‍ ആണോ പാക്കിസ്ഥാനികള്‍ ആണോ എന്നു സംശയമുണ്ട്,അവര്‍ എന്തിനോ ഉള്ള പുറപ്പാടിലാണ്, ഒരുപക്ഷേ താഴേക്ക് ചാടാന്‍ ആയിരിക്കുമോ..?
സിങ്ക്‌ഹോള്‍ കാണാന്‍ മനോഹരമാണ് വൃത്താകൃതിയാണ് സിങ്ക്‌ഹോളിന്റേത്. അരികുകള്‍ അടര്‍ന്നുനില്‍ക്കുന്ന പാറകളാണ്, അടര്‍ന്നുവീഴുമോ എന്ന് കണ്ടാല്‍ സംശയം തോന്നും. ആപാറകളില്‍.പിടിച്ചു അവര്‍ മുന്നിലേക്ക് വരികയാണ്,ചിലര്‍ പേടിയോടെ നോക്കിനില്‍ക്കുന്നു,മറ്റു ചിലര്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു,ആദ്യം വന്ന ആള്‍ ഒന്നുപമ്മിയെങ്കിലും രണ്ടാമതും മൂന്നാമതും വന്ന ധൈര്യശാലികള്‍ 200 മീറ്റര്‍ ഉയരത്തില്‍ നിന്ന് തടാകത്തിലേക്ക് എടുത്തുചാടി, പിറകെ ഒന്നാമനും,ശ്വാസമടക്കി നോക്കിനിന്നവരും ക്യാമെറ റെഡി ആക്കി നിന്നവരും വെള്ള ത്തിലേക്ക് ഭയന്നു നോക്കിനിന്നു വെള്ളത്തിനു മുകളില്‍ അവരുടെ തല കണ്ടപ്പോള്‍ സന്തോഷത്തോടെ അവരെ അഭിനന്ദിച്ചു, ശരിക്കും അവിടെ അവര്‍ മൂന്നു പേരും വലിയ ഹീറോ കളായി,ഞാനും അവരെ നോക്കിനിന്നു… അത്ഭുതത്തോടെ…

58ഉളളിലോട്ട് നീന്തി പോകേണ്ട എന്ന് കൂടെ വന്ന പ്രായമുളളവരും സ്വദേശികളും നീന്താനിറ ങ്ങിയ ചെറുപ്പക്കാരെ വിലക്കുന്നു ണ്ടായിരുന്നു.മുന്‍പ് ഇവിടം സന്ദര്‍ശിക്കാ നെത്തിയ മൂന്നുപേരടങ്ങിയ ഒരു കുടുംബ ത്തിലെ ഒരു യുവാവ് സിങ്ക്‌ഹോളി ന്റെ അടിത്തട്ടി താഴ്ന്നു മരിച്ചുപോയിട്ടുണ്ട് എന്ന കഥ അവര്‍ അപ്പോഴാണ് ഞാനുമായി പങ്കുവെച്ചത്,സന്തോഷിക്കാനും എല്ലാംമറന്നു ആസ്വദിക്കാനും എത്തുന്ന വരെ ഇങ്ങനെ ദു:ഖത്തി ലാഴ്ത്തുന്ന ചില നിമിഷ ങ്ങളുമുണ്ട്..

എല്ലായിടങ്ങളിലും,ഓര്‍ക്കാപ്പുറത്തുവരുന്ന ഇതുപോലുള്ള ദുരനുഭവങ്ങള്‍.,സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ഓര്‍ത്താല്‍ നല്ലത്, എന്ന ചിന്തയാണ്
നമുക്കു തരുന്നത്,നോക്കെത്താ ദൂരത്ത് നീണ്ടുപരന്നു കിടക്കുന്ന കടലോരം. സിങ്ക്‌ഹോള്‍ ഉള്‍ക്കൊളളുന്ന നീണ്ടുപരന്നുകിടക്കുന്ന പാര്‍ക്ക്. ആഘോഷി ക്കാന്‍ വരുന്നവരെ കാത്തിരിക്കുന്നു, ചരിത്രാന്വേഷകര്‍ ഈ ഗര്‍ത്തത്തെക്കുറിച്ചു വളരെ വിശാലമായി പഠിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും പ്രകൃതിദത്തമായി ഉണ്ടായതാണോ, അതോ കേട്ടുകേള്‍വി പോലെ ഉല്‍ക്ക പതിച്ചുണ്ടാ യതാണോ മനോഹരമായ ഈ ഗര്‍ത്തം, അന്വേഷണംനടക്കട്ടെ…പുതിയ അറിവുകള്‍ വരട്ടെ..നമുക്ക് കാത്തിരിക്കാം

57ഈ അത്ഭുതകാഴ്ച കാണാന്‍ വരുന്നവരെ സ്വീകരിക്കാന്‍ ഈ പാര്‍ക്കും പരിസരവും കൂടുതല്‍ മനോഹരമാക്കി ത്തീര്‍ക്കാനുളള ശ്രമത്തിലാണ് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍. സര്‍ക്കാര്‍ ശരിക്കുംഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്, വിശാലമായ ഏരിയയാണ് ഇവിടം, ചെടികളും, മരങ്ങളും ഏതാണ്ട് വളര്‍ന്നു കഴിഞ്ഞു. ഒന്നോ രണ്ടാ വര്‍ഷത്തിനകം കുളിരേകുന്ന ഒരു പാര്‍ക്കാ യിത്തീരുമിത്.

പാര്‍ക്കിന് ചുറ്റും ഈന്തപ്പനകള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് ഇപ്പോള്‍, എല്ലാം കൂടി പൂര്‍ത്തിയാകുമ്പോള്‍ വളരെയേറെ സൗന്ദര്യം ഈ പാര്‍ക്കിന് കൈവരും. ചുട്ടുപൊളളുന്ന അന്തരീക്ഷത്തില്‍ ഈ ജലാശയവും ചുറ്റും കിളിര്‍ത്തു നില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന തരുക്കളും ഇവിടുത്തുകാര്‍ക്കും, വിദേശികള്‍ക്കും കണ്ണിനും, ശരീരത്തിനും കുളിരേകുന്നതായി തീരും. അങ്ങനെ തീര്‍ച്ച…ഏതാണ്ട് രണ്ടു മണിക്കുറോളം അവിടെ ചിലവഴിച്ചു ഉപ്പുവെള്ളത്തിന്റെ രുചിയും കാഴ്ചയുടെ മാസ്മരികതയും ശരിക്കും അനുഭവി ച്ചറിഞ്ഞു എന്നും ഓര്‍ക്കാന്‍ കുറെ നല്ല നിമിഷങ്ങളും ഓര്‍മ്മയില്‍ ചേര്‍ത്തുവെച്ചു ഞങ്ങള്‍ മടങ്ങി..പ്രകൃതിക്കും ഈ പ്രകൃതി യെ ഇങ്ങനെ സംവിധാനിച്ച ലോക രക്ഷിതാവിന് നന്ദി പറഞ്ഞുകൊണ്ട്…’ അല്‍ഹംദുലില്ലാ’.

ഒരു പ്രവാസിയുടെ യാത്രാ കുറിപ്പുകള്‍…കാഞ്ഞിരപ്പള്ളി സ്വദേശി റിയാസ്അബ്ദുള്‍ കരീം ഒമാനില്‍ നിന്ന് അയച്ചു തന്നത്.