കാഞ്ഞിരപ്പള്ളി: പേട്ട ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഐ.എച്ച്.ആര്‍.ഡി കോളേജ് മാറ്റുന്നതോടെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം ആശങ്കയില്‍. പൊതു വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഐ.എച്ച.ആര്‍.ഡി ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഈ അധ്യയന വര്‍ഷത്തേക്ക് മാത്രമെ ഉത്തരവ് പ്രകാരം കേളേജ് സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കു.
ihrd_kanjirappally-2
സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ യു.ജി. സി കേളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ തുടങ്ങിയിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് സ്ഥലം കണ്ടെത്തുന്നത് വരെ ഒരു വര്‍ഷത്തേക്ക് കൂടി പുതിയ അഡ്മിഷന്‍ തുടരുന്നതിനായി യൂണിവേഴ്സിറ്റി അംഗീകാരം നല്‍കി.
splash new
2010ല്‍ പേട്ട ഗവ.സ്‌കൂല്‍ല്‍ ആരംഭിച്ച കോളേജ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് വരെ താത്കാലികമായി സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏഴ് വര്‍ഷമായിട്ടും ഇത് വരെ കേളേജിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. നിലവില്‍ പേട്ട ഗവ. സ്‌കൂളിനോട് ചേര്‍ന്നുള്ള മുറികളിലും പുത്തനങ്ങാടിയിലെ സഹകരണ ബാങ്കിന്റെ കെട്ടിടത്തിലുമാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
ihrd_kanjirappally-1
യു.ജി.സി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ കോളേജിനില്ലായിരുന്നു. ഇക്കാര്യം ചുണ്ടിക്കാട്ടി യു.ജി.സി കോളേജിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. യു.ജി.സി നിര്‍ദേശ പ്രകാരം കോളേജിനായി അഞ്ച് ഏക്കര്‍ സ്ഥലമാണ് വേണ്ടത്.
SCOLERS
വിഴിക്കത്തോട് മാലിന്യ പ്ലാന്റിനായി പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് കേളേജ് പണിയുന്നതിനായുള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ഥലം വേണ്ട തിനാല്‍ ഇത് സംബന്ധിച്ച് സ്വകാര്യ വ്യക്തിയുമായി നടത്തിയ ചര്‍ച്ച് പരാജ യപ്പെട്ടതിനെത്തുടര്‍ന്ന് ഉപോക്ഷിച്ചു. ihrd_kanjirappally-1കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിനു സമീപവും കൊരട്ടി കുറുവാമൂഴിയിലും കാളകെട്ടിയിലും കോളേജി നായി സ്ഥലം കണ്ടെത്തിയിരിന്നു. എന്നാല്‍ ഫണ്ട് ഇല്ലാത്തതില്‍ ഈ ശ്രമം ഉപോ ക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി വഴി സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സര്‍ക്കാരിനെ സമീപിച്ചിരുന്നു.popular