എരുമേലി : എരുമേലിയിലെ സർക്കാരാശുപത്രിയിൽ സ്ഥിരമായി പ്രവർത്തിപ്പി ക്കാ ൻ സ്ഥാപിച്ച ഇൻറ്റൻസീവ് കെയർ യൂണി റ്റ് വർഷത്തിൽ രണ്ട് മാസം വീതമാണ് പ്ര വർത്തിപ്പിക്കുന്നതെങ്കിൽ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ആരോഗ്യ വകു പ്പിന് ഉപലോകായുക്ത കോടതി മുന്നറിയി പ്പ് നൽകി. വേണ്ടി വന്നാൽ വകുപ്പ് ഡയറ ക്ടറെ അറസ്റ്റ് ചെയ്യാനും മടിക്കില്ലെന്ന് ജസ്റ്റീസ് കെ പി ബാലചന്ദ്രൻ പറഞ്ഞു. എരുമേ ലിയിലെ സർക്കാരാശുപത്രിയിൽ ഏഴ് വർഷം മുമ്പ് ആരംഭിച്ച സ്ഥിരം ഐസി യൂണി റ്റ് പ്രവർത്തിപ്പിക്കാത്തതിനെയാണ് ഉപലോകായുക്ത കോടതി രൂക്ഷമായി വിമർശി ച്ചത്.ഇന്നലെ കോടതിയിൽ നടന്ന സിറ്റിംഗിൽ യൂണിറ്റ് പ്രവർത്തനനിരതമാക്കാൻ ഒരു മാ സം സാവകാശം അനുവദിക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാ ണ് കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്. യൂണിറ്റിലേക്ക് 17 തസ്തികകളിലാ യി ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനാണ് ഒരു മാസം സമയം ആവശ്യപ്പെട്ടത്. എൻആർഎച്ച്എം മുഖേനെ നിയമനം നടത്താൻ ശ്രമിച്ചെങ്കിലും സാ ധ്യമായില്ല. സർക്കാർ സർവീസിലുളളവരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കു ന്നത്.ഇതിനായി പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഇക്കഴിഞ്ഞ ഏഴു വർഷമായിട്ടും എന്താണ് ഇതൊന്നും ചെയ്യാതിരുന്നതെന്ന മറുചോദ്യമാണ് കോടതി ഉന്നയിച്ചത്. ഒരു മാസം കൊണ്ട് ഇതൊക്കെ സാധിക്കുമോയെന്ന സംശയം ഉന്നയിച്ച കോടതി യൂണിറ്റിൻറ്റെ സ്ഥിരം പ്രവർത്തനം ആരംഭിക്കുന്നതിൻറ്റെ നടപടികൾ സ്വീകരിക്കുന്നത് എന്തൊക്കെ യാണെന്ന് ഓരോ ആഴ്ചയിലും കോടതിയെ അറിയിക്കണമെന്ന അപൂർവമായ നിർദേശമാണ് ഒടുവിൽ പുറപ്പെടുവിച്ചത്.യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ കഴിഞ്ഞ സിറ്റിംഗിലറി യിച്ചിരുന്നത്. ഇത് തെറ്റാണെന്ന് ഹർജിക്കാരൻ അറിയിച്ചതോടെ കോടതി നിർദേശ പ്ര കാരം ആരോഗ്യ വകുപ്പ് ഡയറക്ടർ കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച് ഇന്ന ലെ കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. യൂണിറ്റ് പ്രവർത്തനരഹിതമാണെ ന്നാണ്ഈ റിപ്പോർട്ടിലുളളത്. യൂണിറ്റ് സ്ഥിരമായി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യ പ്പെട്ട് മനുഷ്യാവകാശ സംഘടനാ ഭാരവാഹി എച്ച് അബ്ദുൽ അസീസ് നൽകിയ ഹർജി യിലായിരുന്നു സിറ്റിംഗ്.