പ്ലാപ്പളളി സര്‍ക്കാര്‍ സ്‌കൂള്‍ ഹൈ ട്ടക്ക് തന്നെ, എന്നാല്‍ നാലു ക്ലാസു കളിലായി പഠിക്കാന്‍ ഒന്‍പതു പേര്‍,പഠിപ്പിക്കാന്‍ ഒരാള്‍ മാത്രം.

courtesy reporta;noushad wembly

മുണ്ടക്കയം :കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പളളി സര്‍ക്കാര്‍ സ്‌കൂളിനു സൗകര്യങ്ങളെല്ലാമുണ്ടങ്കിലും ആവശ്യം വേണ്ടത് അധ്യാപകരെയാണ്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ഇപ്പോള്‍ ഇവിടെയുളളത് ഒരു വനിത അധ്യാപിക മാത്രം.കൂട്ടിക്കല്‍ ടൗണില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ കുന്നിന്‍ മുകളില്‍ നൂറ്റാണ്ടുകളുടെ പഴക്കമുളള പ്ലാപ്പളളി സര്‍ക്കാര്‍ സ്‌കൂളില്‍ ക്ലാസെടുക്കാന്‍ അധ്യാപകരില്ലാതെ വിഷമിക്കുകയാണ്.SCOLERSഈ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ കാര്യമൊഴിച്ചാല്‍ ഹൈട്ടെക് തന്നെ.. ടൈല്‍പാകിയതും മേല്‍ക്കൂര സീലിങ് നടത്തിയ ക്ലാസ് മുറികള്‍,ഐ.ടി.വിദ്യാഭ്യാസത്തിനായി ആന്റോ ആന്റണി എം.പി.വക രണ്ടു കംമ്പ്യൂട്ടറുകള്‍, പൊതുയോഗങ്ങള്‍ നടത്താന്‍ മൈക്സെറ്റ് ,എല്ലാ ക്ലാസ് മുറിയിലും ആവശ്യത്തിനു ഫാനുകള്‍,ഉച്ചകഞ്ഞി, ഉച്ചകഞ്ഞി ഉണടാക്കാന്‍ പ്രത്യേക കെട്ടിടം, എന്നുവേണ്ട ഒരു സ്‌കൂളിനു വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടങ്കിലും ഇവിടെ ഇല്ലാത്തത് ഒന്നുമാത്രം…ആവശ്യത്തിനു അധ്യാപകരില്ല. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ഒരു അധ്യാപിക മാത്രം.സ്വീപ്പറും,ഉച്ച കഞ്ഞി പാടകക്കാരിയും ടോയ്ലറ്റും എല്ലാം ഇവിടെഉണ്ട്.plapally school 1 copy

മുന്‍പ് ആവശ്യത്തിനു അധ്യാപകരുണ്ടായിരുന്നു.ഒപ്പം വിദ്യാര്‍ത്ഥിക ളും എന്നാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കടന്നുവരവു ഈ സ്‌കൂളിനെയും ബാധിച്ചു.വിവധ മതസ്ഥാപനങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നുവരവില്‍ നാട്ടുകാര്‍ക്കു ഉപേക്ഷിക്കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാര്‍ സ്‌കൂളിനെ.നൂറ്റാണ്ടിന്റെ കഥ പറയുന്ന സ്‌കൂളില്‍ ആയിരകണക്കിനാളുകള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്.plapally school 2 copy

അന്നെല്ലാ മേഖലയിലെ ഏക സകൂള്‍എന്ന അംഗീകാരമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ തിരക്കു തന്നെയുണ്ടായിരുന്നു.അന്നു അധ്യാപകരും ആവശ്യത്തിനു ഉണ്ടായിരുന്നെങ്കിലും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് അധ്യാപകരെ സര്‍ക്കാര്‍ വെട്ടി ചുരുക്കി. ഇതോടെ നാലുക്ലാസുകള്‍ക്കായി പ്രധാന അധ്യാപികയടക്കം രണ്ടുപേരായി മാറി.

അധ്യാപരില്ലാത്ത സ്‌കൂളിലേക്കു വിദ്യാര്‍ത്ഥികളെ അയക്കാനും നാട്ടു കാര്‍ മടിച്ചു. 2015ല്‍ മൂന്നു കുട്ടികളുമായി രണ്ടും നാലും ക്ലാസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത് 2016ആയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കൂട്ടിക്കല്‍ വേലനിലം സ്വദേശിയായ അധ്യാപിക യായ ഫാത്തിമ തന്റെ മകളെ കൂടി എട്ടു കിലോമീറ്റര്‍ അകലെനിന്നും കൊണ്ടു വന്നാണ് ക്ലാസ് ഒരുക്കിയിരുന്നത്.

കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉണ്ടായിരുന്ന അധ്യാപികമാര്‍ കുന്നും മലയും കയറിയിറങ്ങി നാട്ടുകാരെ ബോധവ്കരിപ്പിച്ചതിനെ തുടര്‍ന്നു ഇക്കുറി ചിലരെങ്കിലും കുട്ടികളെ ഇങ്ങോട്ടയക്കാന്‍ തയ്യാറാ യി.ഈ അധ്യായന വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം ഒന്‍പതായി ഉയര്‍ ന്നു.

ഒന്നാംക്ലാസില്‍ രണ്ടുപേരും, രണ്ടാംക്ലാസില്‍ നാലുപേരും നാലാംക്ലാ സില്‍ മൂന്നുപേരും ആയപ്പോള്‍ മൂന്നാം ക്ലാസില്‍ ആരെയും കിട്ടിയി ല്ല.കുട്ടികള്‍ കുറവാണങ്കിലും ക്ലാസുകള്‍ മുറപോലെ നടക്കണമെങ്കില്‍ അധ്യാപകര്‍വേണം .അതിനായി പ്രതിമാസം 2500രൂപ പ്രഥാന അധ്യാപിക സ്വന്തം ശമ്പളത്തില്‍ നിന്നും നല്‍കി ഒരാളെ താത്കാലി കമായി നിയമിച്ചിരിക്കുകയായിരുന്നു.

ഇതിനിടയില്‍ ഹെഡ്മിസ്ട്രസ്സിനെ സ്ഥലം മാറ്റവും ലഭിച്ചു.ഇതോടെ ഇവിടെ ഇപ്പോള്‍ ഏകാംഗ അധ്യാപിക സ്‌കൂളായി മാറിയിരിക്കു കയാണ്.പുതിയ പ്രധാന അധ്യാപികയെ ചുമതലപെടുത്തിയിട്ടുണ്ട ങ്കിലും പൂഞ്ഞാര്‍ സ്വദേശിനിയായ ഇവര്‍ ഇവിടെഎത്താന്‍ സാധ്യത കുറവാണന്നാണ് അറിയുന്നത്.plapally school 0
1950 കളില്‍ ഇവിടെയുളള തേയിലതോട്ടത്തിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കനായി തുടങ്ങിയ കുടി പളളികുടമാണ് പിന്നീട് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളായി ഉയര്‍ന്നത്.

1972ല്‍ സര്‍ക്കാര്‍ കെട്ടിടം നിര്‍മിച്ചു നല്‍കി. പിന്നീട് പഞ്ചായത്ത് ഭരണ സമിതിയും വിദ്യാഭ്യാസ വകുപ്പും കാര്യമായ പരിഗണന നല്‍കി വരി കയായിരുന്നു.പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടയാളുകള്‍ താമസിക്കുന്ന മേഖലയാണിത്.ഇപ്പോഴുളള ഒന്‍പതു കുട്ടികളില്‍ അഞ്ചുപേരും പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരാണ്. ഗതാഗത സൗകര്യമില്ലാത്തതു തന്നെയാണ് ഇവിടെത്തെ പ്രധാന പ്രശ്നം.SCOLERSഇവിടെക്കു നിയമനം ലഭിക്കുന്ന അധ്യാപകര്‍ പലരും ഇവിടെ നിന്നും സ്ഥലംമാറ്റം വാങ്ങി പോകുന്നതോടെ വിദ്യാര്‍ത്ഥികളുടെ പഠനം ബുദ്ധിമുട്ടിലാവും.കൂടുതല്‍ അധ്യാപകരെ ലഭിച്ചാല്‍ മാത്രമെ ഇവിടെ പഠനവും മുന്നോട്ടു കൊണ്ടുപോകാന്‍കഴിയു. അധ്യാപകരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ നാട്ടുകാര്‍ തങ്ങളുടെ മക്കളെ ഇവിടെക്ക് അയക്കാന്‍ തയ്യാറാവും .അതിനായി കാത്തിരിക്കുകയാണ് ഈ ഗ്രാമീണ മേഖലയിലെ നിര്‍ധനരായ നാട്ടുകാര്‍.