മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ നട ന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ എസ്.എഫ്.ഐക്ക് മിന്നും ജയം. മേഖലയിലെ എല്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും യൂണിയനുകള്‍ എസ്.എഫ്.ഐ പിടിച്ചടക്കി. കാഞ്ഞിരപ്പള്ളി മേഖലയിലെ കോളേജുകളില്‍ എസ്.എഫ്. ഐ വിജയം തുടര്‍ന്നു. സെന്റ് ഡോമിനിക്‌സ് (എസ്.ഡി), എം.ഇ.എസ് കോളേജില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഐ.എച്ച്.ആര്‍.ഡിയില്‍ ഏഴാം തവണയും എസ്.എഫ്. ഐ വിജയക്കൊടിപ്പാറിക്കുന്നത്.
എസ്.ഡിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജിയോ (ചെയര്‍മാന്‍), രഞ്ജിത രാജേഷ് (വൈസ് ചെയര്‍മാന്‍), സോബന്‍ തോമസ് (ജനറല്‍ സെക്രട്ടറി), രാഹുല്‍ പി.ആര്‍, ആദില്‍സ്. (യു. യു.സി) സുര്‍ജിത്ത് (ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി) സ്‌കറിയ ജോസ് (മാഗസിന്‍ എഡിറ്റര്‍) എന്നിവരെ യൂണിയന്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു. 
ഐ.എച്ച്.ആര്‍.ഡി കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ റിയാ രാജന്‍ (ചെയര്‍പേഴ്‌സ ണ്‍), റിസ്സാ ഇബ്രാഹിം (വൈസ് ചെയര്‍മാന്‍) വിഷ്ണു സി.ബി. (ജനറല്‍ സെക്രട്ടറി), ഗോകുല്‍ ഗോപകുമാര്‍ (യു.യു.സി), റ്റോബിന്‍ വര്‍ഗ്ഗീസ് (ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി), എബിന്‍ വര്‍ഗ്ഗീസ് (മാഗസിന്‍ എഡിറ്റര്‍) എന്നിവരെ യൂണിയന്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു. 
എരുമേലി എം.ഇ.എസില്‍ അരവിന്ദ് കൃഷ്ണന്‍ (ചെയര്‍മാന്‍), എമിമ ജോണ്‍സണ്‍ (വൈസ് ചെയര്‍മാന്‍), അര്‍ഷദ് റസ്സാക്ക് (ജനറല്‍ സെക്രട്ടറി), ശരത് ചന്ദ്രന്‍ (ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി), ജാക്സണ്‍ ജോസ്, നിഖില്‍ വിജയന്‍ (യു.യു.സി), നൗഫല്‍ നാസര്‍ (മാഗസിന്‍ എഡിറ്റര്‍) എന്നിവരെ യൂണിയന്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു. എരുമേലി ഷെയര്‍ മൗണ്ട് കോളേജിലും രണ്ടാം വര്‍ഷവും എസ്.എഫ്.ഐ രണ്ടാം വര്‍ഷവും വിജയം നേടി. തോമസുകുട്ടി തോമസ് (ചെയര്‍മാന്‍), ശ്വേത എസ്. നായര്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), ആശില്‍ പി.എ (ജനറല്‍ സെക്രട്ടറി), അക്ഷയ് രാജ് (യു.യു.സി), ആഷിഖ് അഷറഫ് ( മാഗസിന്‍ എഡിറ്റര്‍), അന്‍വര്‍ ഷാ ( ആര്‍ട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.