എല്‍ഷദായി കണ്‍വന്‍ഷന്‍ 28 മുതല്‍ 1 വരെ പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാന കേന്ദ്രത്തില്‍ 

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാന കേ ന്ദ്രത്തില്‍ എല്‍ഷദായി കണ്‍വന്‍ഷന്‍ 28 മുതല്‍ 1 വരെ നടക്കുമെന്ന് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പഴുവക്കാട്ടില്‍ പത്രസമ്മേ ളനത്തിലറിയിച്ചു. വൈകുന്നേരം 4 മുതല്‍ 8.30 വരെയാണ് കണ്‍വ ന്‍ഷന്‍ നടക്കുക. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയില്‍ നേതൃത്വം നല്‍കും. 28ന് വൈകുന്നേരം 4ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാട നം നിര്‍വഹിച്ച് സന്ദേശം നല്‍കും.

29ന് വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റിയന്‍ തെക്ക ത്തേച്ചേരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. മൂവായിരത്തി ലധികം ആളുകള്‍ക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് ഒരുക്കി യിരിക്കുന്നത്. കണ്‍വന്‍ഷന്റെ ഒരുക്കത്തിനായി 40 ദിവസമായി പ്രാര്‍ത്ഥനയും നടന്നുവരികയാണ്. പൊടിമറ്റം ആനക്കല്ല് റോഡി ലും, പള്ളിയുടെ പിറകിലും പാര്‍ക്കിംങിനായി സൗകര്യം ഏര്‍ പ്പെടുത്തിയിരിക്കുന്നത്. രാത്രിയില്‍ ഈരാറ്റുപേട്ട ഭാഗത്തേക്ക് പോ കേണ്ടവര്‍ക്കായി ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം കുരിശും സ്ഥാപിച്ചിട്ടുണ്ട്. കുമ്പസാരം, കൗണ്‍സിലിംഗ്, ആരാധന, കൂര്‍ബാന എന്നീ ശുശ്രൂകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ദേവസ്യ കുളമറ്റം, പബ്ലിസിറ്റി കണ്‍വീനര്‍ ബിനു ജോസഫ് പാറയില്‍, ജോസ് തൂങ്കുഴി, വാവച്ചന്‍ കാവുങ്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.