പൊന്‍കുന്നം: സിപിഎം എലിക്കുളം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി കെ.സി.സോണിയെ തെരഞ്ഞെടുത്തു. രണ്ടാഴ്ച മുമ്പ് ഇളങ്ങുളത്തു നടന്ന എലിക്കുളം ലോക്കല്‍ സമ്മേളനത്തില്‍ കെ.സി.സോണി സെക്രട്ടറിയായുള്ള പതിനഞ്ചംഗ കമ്മിറ്റിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നു.
എന്നാല്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഒരു വിഭാഗം പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സംഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആരോപിച്ച് ജില്ലാ കമ്മിറ്റിക്കു പരാതി നല്കി. തുടര്‍ന്ന് ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പ് അസാധുവാക്കുകയും കഴിഞ്ഞ് ഒന്നിന് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതിന് പ്രകാരം വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ അതേ കമ്മിറ്റി തന്നെ കൂടുതല്‍ വോട്ടുകളോടെ തെരഞ്ഞെടുക്കപ്പെടുകയാ
DYFI കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവു മായ സോണി് എലിക്കുളം മേഖലാ സെക്രട്ടറിയായും പ്രവര്‍ത്തി ച്ചു. പാലോറ മാതാ പെയിന്‍ & പാലിയേറ്റിവ് സൊസൈറ്റി ഭരണ സമിതി അംഗവും,എലിക്കുളം അര്‍ബന്‍ കോഓപ്പറേറ്റീവ് സൊ സൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്. ഉരുളികുന്നം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബിന്റെ വടംവലി ടീമിലെ അംഗവും, ലൈബ്രറി – സാംസ്ക്കാരിക രംഗത്തെ പ്രവര്ത്തകന് കൂടിയാണ് സോണി.