എരുമേലി : മസ്ക്കറ്റിൽ പ്രവാസജീവിതത്തിൻറ്റെ പ്രാരാബ്ധങ്ങളിൽ നട്ടം തിരിയുമ്പോ ഴും എരുമേലി സ്വദേശി താഴത്തുവൈപ്പിൽ ഷാജഹാൻ സത്യസന്ധത കൈവിട്ടില്ല. റോ ഡിൽ വീണ് കിടന്ന് കിട്ടിയ പണത്തിൻറ്റെ ഉടമയെ ഒരാഴ്ചയോളം തിരക്കിയതിനൊടു വിൽ കണ്ടെത്തി ഏൽപ്പിച്ചപ്പോഴാണ് ഷാജഹാൻറ്റെ മനസ് ശാന്തമായത്. അതിന് സഹാ യിച്ചതാകട്ടെ മറ്റൊരു സുമനസും. കഴിഞ്ഞ ദിവസമാണ് സംഭവം.
മുംബൈ സ്വദേശി ഫാറൂഖ് എന്നയാളുടെ 345 റിയാലാണ് മസ്ക്കറ്റിലെ റൂവി ഹോണ്ട റോഡിൽ അബുമുനീർ എന്ന സ്ഥാപനത്തിന് സമീപത്ത് വെച്ച് ഷാജഹാന് കിട്ടിയത്. ഇ ന്ത്യൻ കറൻസിയാക്കിയാൽ തുക 58000 രൂപ വരും. പണം നഷ്ടപ്പെട്ടപ്പോൾ പരിസരങ്ങ ളിൽ തിരയുന്നതിനിടെ അബുമുനീർ സ്ഥാപനത്തിലെത്തി ഫാറൂഖ് വിവരമറിയിച്ചതൊ ന്നും ഷാജഹാൻ അറിഞ്ഞിരുന്നില്ല. കയ്യിൽകിട്ടിയ പണം ഷാജഹാൻ ഈ സ്ഥാപനത്തിൽ ഏൽപ്പിച്ചു. എന്നാൽ പണത്തിൻറ്റെ ഉടമയുടെ പേരോ വിലാസമോ നമ്പരോ സ്ഥാപന ത്തിൻറ്റെ ഉടമ സുബൈറിൻറ്റെ പക്കലില്ലായിരുന്നു.
പ്രതീക്ഷ കൈവിടാതെ ഇവരും സുഹൃത്തായ മസ്ക്കറ്റ്-എരുമേലി അസോസിയേഷൻ പ്രവർത്തകൻ മുഹമ്മദ് ഷാ റസാഖും പണത്തിൻറ്റെ ഉടമയെ ദിവസങ്ങളോളം തേടി ക്കൊണ്ടിരുന്നു. ഒരാഴ്ചക്ക് ശേഷം യാദൃശ്ചികമായാണ് ഉടമയെ കണ്ടെത്താനായത്. പണം തിരികെ കിട്ടിയ ഫാറൂഖ് അതിരറ്റ സന്തോഷത്തോടെ ഇവരെ ചേർത്തുപിടിച്ച് ദൈവത്തിന് നന്ദി പറഞ്ഞു.
ഒരിക്കലും കിട്ടില്ലന്ന് കരുതിയ പണമാണ് തിരിച്ചുകിട്ടിയതെന്ന് ഫാറൂഖ് പറഞ്ഞു. ഷാജഹാൻറ്റെ സത്യസന്ധതയെ മസ്ക്കറ്റിലെ എരുമേലി സ്വദേശികളുടെ സംഘടന യോഗം ചേർന്നാണ് അനുമോദിച്ചത്.