കണമല : എയ്ഞ്ചൽവാലി പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം വിതര ണം ചെയ്യുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്താൻ കോട്ടയം ജില്ലാ കളക്ട റെ ചുമതലപ്പെടുത്തിയെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.  ഇത് സംബന്ധിച്ച് നിവേദനം നൽകിയ സംഘത്തോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി ബി ബിനു, പി കൃഷ്ണൻ എന്നി വർക്കൊപ്പം എയ്ഞ്ചൽവാലി വാർഡ് മുൻ അംഗങ്ങളായ സിബി കൊറ്റനല്ലൂർ, പി ജെ സെബാസ്റ്റ്യൻ, പൊതുപ്രവർത്തകരായ കുരുവിള താഴത്തുപീടികയിൽ, ബിജു കാലാപറമ്പിൽ, ജോസഫ് പുതിയത്ത്, സന്തോഷ് മരുതുമൂട്ടിൽ തുടങ്ങിവരുൾപ്പെട്ട സംഘമാണ് മന്ത്രിയെ കണ്ട് നിവേദനം നൽകി ചർച്ച നടത്തിയത്.
പട്ടയം ഇനിയും ലഭിച്ചിട്ടില്ലാത്തവർക്കായി സ്പെഷ്യൽ ടീമിനെ നിയോഗിച്ച് സർവേ നടപടികൾ പൂർത്തിയാക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി. ഇത്തവ ണത്തെ സ്വാതന്ത്ര ദിനാഘോഷത്തിന് ശേഷം 500 ഓളം കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇത്രയും കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യാൻ തയ്യാറായിട്ടുണ്ട്. നവംബറിൽ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കണമെന്ന ലക്ഷ്യത്തിൽ നടപടികൾ വേഗത്തിലാക്കാനാണ് ജില്ലാ കളക്ടറോട് നിർദേശിച്ചിരിക്കു ന്നതെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ  നടപടികൾ പൂർത്തിയായ 500 ഓളം പട്ടയം വിതരണം ചെയ്യണമെന്നും പട്ടയമേളയിൽ അപേക്ഷ നൽകാൻ കഴിയാതെവന്ന സ്ഥലത്തില്ലാതിരുന്നവർക്കും ആശുപത്രിയിലായിരുന്നതും ഉൾപ്പടെ 150 ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് അപേക്ഷ സ്വീകരിക്കണമെന്നും സ്പെഷ്യൽ സർവേ ടീമിനെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ടാണ് സംഘം നിവേദനം നൽകിയത്. പ്രദേശത്തെ ആരാധനാലയങ്ങൾ,സ്കൂളുകൾ എന്നിവയ്ക്കും പട്ടയം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ റവന്യു അഡീഷണൽ ചീഫ് സെക്കട്ടറി, ലാൻഡ് റവന്യു കമ്മീഷണർ എന്നിവരുൾപ്പെട്ട ഉന്നതതലയോഗം വിളിച്ചുചേർക്കുമെന്ന് മന്ത്രി അറിയിച്ചെന്ന് നിവേദക സംഘം പറഞ്ഞു.