കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം മരണമടഞ്ഞ എകെസിസി മുന്‍ സംസ്ഥാന പ്രസിഡ ന്റും റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന  കുരിശുംമൂട്ടില്‍ എം.ഡി. ജോസ ഫിന്റെ (അപ്പച്ചന്‍ – 84)മണ്ണിപ്പറമ്പിലിന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമി നിക്‌സ് കത്തീഡ്രലില്‍ നടന്നു. വസതിയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, താ മരശേരി രൂപതാധ്യക്ഷന്‍  മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ കാര്‍മികരാ യിരുന്നു. ക്‌നാനായ മലങ്കര സഭ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവാറിയോസ് അനുശോച ന സന്ദേശം നല്‍കി.  സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, , ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്,  സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, കോട്ടയം രൂപത ആര്‍ ച്ച്  ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഡോ. ജോസഫ്  മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, സി. എസ്‌ഐ മോഡറേറ്റര്‍ റവ.ഡോ. തോമസ് കെ. ഉമ്മന്‍, സിഎസ്‌ഐ മുന്‍ മോഡറേറ്റര്‍ റവ.ഡോ. സാം മാത്യു,  ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം, ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. ജയിംസ് ഏര്‍ത്തയില്‍ സിഎംഐ,   വികാരി ജനറാള്‍മാരായ ഫാ. ജോര്‍ജ് ആലുങ്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി, കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍,  റവ.ഡോ. ആന്റണി നിരപ്പേല്‍, മന്ത്രി മാത്യു ടി. തോമസ്, ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍, എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എ.ടി. ദേവസ്യ, റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് ഐഎഎസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി കെ.എം. മാണി, എംപിമാരായ ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, ജോസ് കെ. മാണി, എംഎല്‍എമാരായ  ഡോ.എന്‍. ജയരാജ്, പി.ജെ. ജോസഫ്,കെ.സി. ജോസഫ്, പി.സി. ജോര്‍ജ്,  മുന്‍ എംപിമാരായ ജോര്‍ജ് ജെ. മാത്യു, വക്കച്ചന്‍ മറ്റത്തില്‍, പി.സി. തോമസ്, ജോയി നടുക്കര, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ  ജോസഫ് വാഴയ്ക്കന്‍, സ്റ്റീഫന്‍ ജോര്‍ജ്, കെ.ജെ. തോമസ്, എകെസിസി സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി ബിജു പറനിലം, എകെസിസി രൂപത ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി, കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ഗ്രാന്റ് ജനറല്‍ സെക്രട്ടറി ജോണി മാത്യു പൊട്ടംകുളം, ഓയില്‍പാം ചെയര്‍മാന്‍ വി.ബി. ബിനു,  വിവിധ രൂപതയിലെ  വൈദികര്‍, സിസ്റ്റേഴ്‌സ്, ത്രിതല പഞ്ചാത്ത് ജനപ്രതിനിധികള്‍ മറ്റ് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.