ഇളങ്കാട്‌ -വാഗണ്‍ റോഡ് നിര്‍മ്മാണം: ഉപകാരമൊന്നും ചെയ്തില്ലെങ്കിലും, ഉപദ്രവിക്കാതിരുന്നു കൂടേ….പി.സി.ജോര്‍ജ് എംഎല്‍എയോടു ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്metro-1
മുണ്ടക്കയം: കഴിഞ്ഞ അഞ്ചു വര്‍ഷവും ഇളങ്കാട് വാഗമണ്‍ റോഡില്‍ ഒരു കുട്ട മണ്ണു പോലും എടുത്തിടാന്‍ സമ്മതിക്കാതെ പണി തടസപ്പെടുത്തിയ പി.സി.ജോര്‍ജ് എം.എല്‍.എ പൊതുമരാമത്ത് മന്ത്രിയെക്കൊണ്ട് റോഡ് പണി തുടങ്ങാന്‍ അടിയന്തിര നടപടിയെടുപ്പിച്ചുവെന്നുളള പ്രസ്താവന നട്ടാല്‍ കുരുക്കാത്ത നുണയെന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്.

ഈ റോഡിനെക്കുറിച്ച് ,കേരള നിയമസഭയില്‍ ഒരു ചോദ്യവും ഇദ്ദേഹം ഉന്നയിച്ചിട്ടില്ല. . നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇത് ബോധ്യപ്പെടുന്നതാണ്. നിയമസഭയില്‍ ഇളങ്കാട്‌വാഗമണ്‍ റോഡിനെക്കുറിച്ച് താന്‍ ഇന്നയിച്ച ചോദ്യത്തിനുളള മറുപടിയിലാണ് നിര്‍മമാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരന്‍ ഉറപ്പു നല്‍കിയെന്നാണ് ഇദ്ദേഹം വ്യാജ പ്രസ്താവന നടത്തിയത്.road-issue-2
ഇളംകാട് വാഗമണ്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചത് ,കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. മുന്‍ എംഎല്‍എ കെ.ജെ. തോമസിന്റെ ഇടപെടല്‍ മൂലമാണ് ഇത് സാധ്യമായത്. ഇക്കാലയളവില്‍ റോഡിന്റെ മണ്ണ് പണി പൂര്‍ത്തീകരിച്ചു. ഇതോടെ ഭരണം മാറി. എന്നാല്‍ പിന്നീട് ഒന്നും നടന്നില്ല. കഴിഞ്ഞ 5 വര്‍ഷം ,ഒരു കൊട്ട മണ്ണുപോലും ഈ റോഡില്‍ വീണിട്ടില്ല. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ,ഈ റോഡിന്റെ അവസ്ഥ മേഖലയെ പ്രതീനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില്‍ താന്‍ .പൊതുമരാമത്ത് വകുപ്പ് മന്ത്രിജി.സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, മന്ത്രി ഇടപെടുകയും, തുടര്‍ന്ന്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച്, എസ്റ്റിമേറ്റ് തയ്യാറാക്കുകയും, പണി പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ 31 തിങ്കളാഴ്ച ,ഇളംകാട് ഗ്രസ്ഥശാലാ ഹാളില്‍ വച്ച്, കുട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, സമുദായ സംഘടനാ നേതാക്കള്‍, ഇതര പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരേയും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരേയും സംയുക്തമായി വിളിച്ചുകൂട്ടി, കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.k-rajeshകൂടാതെ, പണിയുടെ കരാറുകാരായ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി യെ വിളിച്ച്, കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ഇങ്ങനെ, 5 വര്‍ഷങ്ങള്‍ക്കു ശേഷം, ഈ റോഡ് പൂര്‍ത്തീകരിക്കുവാനുളള വഴി തെളിഞ്ഞിരിക്കുന്നതറിഞ്ഞ സ്ഥലം എംഎല്‍എ വഴി തെളിഞ്ഞത് തന്റെ ശ്രമഫലമാണെന്ന് വരുതിത്തീക്കുവാനുളള വ്യാജ ശ്രമമാണ് നടത്തി വരുന്നത്..സത്യം നേരിട്ടറിയാവുന്ന മേഖലയിലെ ജനങ്ങള്‍ എംഎല്‍എയുടെ ശ്രമങ്ങള്‍ പുച്ഛത്തോടെയാണ് നോക്കിക്കാണുന്നത്.road-issue-1വടക്ക്, തെക്കന്‍ കേരളത്തില്‍ നിന്നുളളവര്‍ക്ക് കുട്ടിക്കാനം, ഏലപ്പാറ വഴി ചുറ്റി വളയാതെ 40 കീലോമീറ്റര്‍ ലാഭത്തില്‍ മുണ്ടക്കയംഇളങ്കാടു വഴി വാഗമണ്ണിലെത്താനുളള റോഡിന്റെ നിമ്മാണമാണ് സ്വാര്‍ത്ഥ താല്‍കര്യം മൂലം കഴിഞ്ഞ അഞ്ചു വഷം തടസപ്പെടുത്തിയത്.road-issueവ്യാജ അവകാശവദങ്ങളുമായി ഇപ്പോള്‍ രംഗത്തു വന്ന എംഎല്‍എ തന്നെയാണ് റോഡിന്റെ നിര്‍മ്മാണം തടസപ്പെടുത്തിയെന്ന സത്യം നിലനില്‍ക്കെ 2 മാസക്കാലമായി, ഈ റോഡിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ച ജനപ്രതിനിധിയായ എനിക്ക് പൊതുജനങ്ങളോട് ഇത്രയുമെങ്കിലും വെളിപ്പെടുത്തേണ്ട കടമയുണ്ടെന്ന് കരുതുന്നു. ഫെയ്ബുക്കിലൂടെ രാജേഷ്, പി.സി.ജോര്‍ജിനോടു അഭ്യര്‍ത്ഥിച്ചു .lab