കാഞ്ഞിരപ്പള്ളി:ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുവാന്‍ ഇന്ന ത്തെ തലമുറയക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്രോ പദേഷ്ടാവ് പദ്മശ്രീ. എം. ചന്ദ്രദത്തന്‍. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നിതി ആയോഗ് പുതുപുത്തന്‍ കണ്ടുപിടുത്തങ്ങളും മികച്ച സംരംഭകത്വവും വഴി ഇന്ത്യയെ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യ വുമായി അടല്‍ ഇന്നവേഷന്‍ മിഷന് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. അടല്‍ ടിങ്കറിംഗ് ലാബ് പോലൂള്ള ഇന്നവേഷന്‍ സെന്ററുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ വികസ സ്വപപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും അദേഹം പറഞ്ഞു.

ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച സ്‌കൂളുകളില്‍ 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിച്ച കോട്ടയം ജില്ലയില്‍ ആദ്യമായി അടല്‍ ടിങ്കറിംഗ് ലാബ് സ്വന്തമാക്കുന്നത് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളാണ്.

ആറാം ക്ലാസ് മുതലുള്ള കുട്ടികളിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഈ ശാസ്ത്രീയ ലാബിലുണ്ട്. 3ഉ പ്രിന്റര്‍ , റോബോട്ടിക്സ് , മൈക്രോ കണ്‍ട്രോളേഴ്സ് എന്നിവ അവയിലുള്‍പ്പെടും.

രൂപതാധ്യക്ഷന്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, മാനേജര്‍ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു, സോണി തോമസ്, ചെറിയാന്‍ കെ. എബ്രാഹം എന്നിവര്‍ സംസാരിച്ചു.