കാഞ്ഞിരപ്പള്ളി : റോഹിങ്ക്യന്‍ ജനതക്ക് നേരെ കേന്ദ്ര ഗവണ്‍മെന്റ് എടുക്കുന്ന നയം പ്രതിഷേധാര്‍ഹമാണെന്നും  മുന്‍ഗാമികളായ ഭരണകര്‍ത്താക്കള്‍ സ്വീകരിച്ച പാരമ്പ ര്യത്തിന്റെ നന്മകള്‍ നഷ്ടപ്പെടുത്ത്തിതാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അഥി തി ദേവോ ഭവ വസുദൈവ കുടുംബകം എന്ന  ഭാരത സംസ്‌കാരം മറന്ന് പോകരുതെ ന്നും ആന്റോ ആന്റണി എം.പി പറഞ്ഞ്േഞു.  
കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഐക്യദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെട്യ്തുടുകയായി രുന്നു അദ്ദേഹം.വേദങ്ങളും ഉപമിഷത്തുകളും മാതൃകയാക്കുന്ന ഇന്ത്യന്‍ സമൂഹം റോഹിങ്കുകളോട് കരുണ കാട്ടണമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അഹിംസയില്‍ വി ശ്വസിക്കുന്ന സന്യാസ സമൂഹം കാട്ടുന്ന അതിക്രമങ്ങള്‍ ലോക മനസ്സാക്ഷിയെ ഞെട്ടി ക്കുന്നതാണ്. ധര്‍മ്മം, നീതി, മനുഷ്യാവകാശം എന്നിവയില്‍ താത്വികമായി നിലപാടു കള്‍ സ്വീകരിച്ചിട്ടുള്ള ഇന്ത്യക്ക് റോഹിങ്കന്‍ വിഷയത്തിലും മനുഷ്യത്വമായ നിലപാട് ഉണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാഞ്ഞിരപ്പളളി മേഖല മഹല്ല് ജമാഅത്ത് കോഓര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റോഹിഗ്യന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അ ദ്ദേഹം. പൊതു സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മേഖല മഹല്ല് ജമാഅത്ത് കോഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പി.എം അബ്ദുല്‍സലാം അ ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.യു അബ്ദുല്‍കെരീം സ്വാഗതം ആശംസിച്ചു.  
സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം എ.പി ഷിഫാര്‍ മൗലവി അല്‍കൗസരി വിഷയാവത രണം നടത്തി. ടി.എസ് റഷീദ് പ്രമേയാവതരണം നടത്തി. അസീസ് ബഡായി, ടി.ഇ സി ദ്ദീഖ് എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം 5.30 ന് നൈനാര്‍പള്ളി അങ്കണത്തില്‍ നി ന്നും ആരംഭിച്ച ഐക്യദാര്‍ഢ്യ ജാഥയില്‍ വിവിധ മഹല്ലുകളില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുത്തു.