കാഞ്ഞിരപ്പള്ളി: ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇനി കാഞ്ഞിരപ്പള്ളി ക്കാരന്റെ പേരും ഉണ്ടാകും. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മരക്കരിയില്‍ വരച്ചാണ് അവാര്‍ഡ് ബുക്കില്‍ ഇടം കണ്ടെത്തിയത്. indian-books-of-recordകാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശി അരുണ്‍ ലാല്‍ സി.എം ആണ് അവാര്‍ഡിന് അര്‍ഹനായത്. കലാമിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലുള്ള നൂറ്റി ഇരുപത്തിയഞ്ച് ചിത്രങ്ങളാണ് അരുണ്‍ ലാല്‍ മരക്കരിയില്‍ തീര്‍ത്തത്. arun_photse-6വിവിധയിടങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇദ്ദേഹം ഏറെ പ്രശംസ നേടിയി രുന്നു. മുട്ടയിലും കല്ലിലും ചെറിയ ഗുളികയിലും കുപ്പിയിലും മണ്‍കലത്തിലും കലാമിന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍ മരക്കരിയില്‍ തീര്‍ത്തിട്ടുണ്ട്. ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡില്‍ ഇടം നേടിയ അരുണ്‍ ലാലിന്റെ അടുത്ത ലക്ഷ്യം ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം പിടിക്കുകയെന്നതാണ്. കലാം യുഗം എന്ന പേരിലാണ് ഇദേഹം ചിത്ര പ്രദര്‍ശനം നടത്തുന്നത്. arun_photse-copy
അരുണ്‍ലാല്‍ ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ല. അരുണ്‍ ലാല്‍ മരക്കരിയില്‍ വരച്ച് സമ്മാനിച്ച ചിത്രമാണ് മുഖ്യമമന്ത്രി പിണാറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് ഫ്രൊഫൈല്‍ ഫോട്ടോ ആയി ഉപയോഗിച്ചിരിക്കുന്നത്.arun_photse-3-copy
ശാസ്ത്രീയമായി ചിത്രരചന അഭ്യസിക്കാത്ത അരുണ്‍ലാലും, വൈദേഹിയും ചേര്‍ന്നാണ് കലാമിന്റെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പട്ടാള യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം, പാറക്കല്ലില്‍ തീര്‍ത്തപോലെയുള്ള മുഖചിത്രം, കലാം എന്ന് അക്ഷരങ്ങളില്‍ തീര്‍ത്ത മിസൈല്‍, അബ്ദുള്‍ കലാമിന്റെ കുട്ടിക്കാലം എന്നിങ്ങനെ അദ്ദേഹത്തിന്റെ വിവിധതരത്തിലുള്ള രൂപങ്ങളാണ് വരച്ചുകാട്ടിയിരിക്കുന്നത്. അരുണ്‍ ലാലിന് കലാം ഒപ്പിട്ടു നല്‍കിയ ചിത്രവും പ്രദര്‍ശനത്തിനുണ്ട്.arun_photse-4-copy arun_photse-2-copy
തിരുവനന്തപുരത്ത് സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് അരുണ്‍ലാല്‍. ചിത്രകാരികൂടിയായ ഭാര്യ വൈദേഹി നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ്. കാഞ്ഞിരപ്പള്ളി പാറക്കടവില്‍ ചെമ്പകത്തുങ്കല്‍ മനോഹരന്‍  വിജയമ്മ ദമ്പതികളുടെ മകനാണ് അരുണ്‍ലാല്‍.lab