ഈരാറ്റുപേട്ട അരുവിത്തറ സെന്റ് അല്‌ഫോണ്‍സാ സക്കൂളിലെ പെണ്‍ കുട്ടികളുടെ യൂണിഫോം വിവാദമാകുന്നു. കുട്ടികളെ അപമാനിക്കുന്ന രീതിയിലാണ് യൂണിഫേം രൂപകല്‍പന ചെയ്തിരിയുന്നതെന്നാണ് ആക്ഷേപം.പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട് ബാലവകാശ കമ്മീഷനും രംഗത്ത്

അരുവിത്തറ സെന്റ് അല്‌ഫോണ്‍സാ സകൂളിലെ യൂണിഫോം ആണ് വിവാദമായിരിക്കുന്നത്.വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ സഹിതം ഈരാറ്റുപേട്ട സ്വദേശി സോഷ്യല്‍ മീഡിയായില്‍ ഇട്ടതോടെ സംഭവം വിവാദമാകുകയായിരുന്നു.SCOLERSപരാതിയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടി ട്ടുണ്ട്. ഈ കാര്യത്തില്‍ പ്രതികരിക്കാന്‍ സ് കൂള്‍ അധിക്യതര്‍ തയ്യാറാ യില്ല. സ്‌കൂള്‍ മനേജ്‌മെന്റിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ പറഞ്ഞു

പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. അടിയന്തരമായിസ്‌ക്കൂള്‍ പി ടി എ കൂടി യുണിഫോം പിന്‍വലിക്കാ നുള്ള നീക്കവും നടക്കുന്നുണ്ട്.