report:ansar.e.nasar

കാഞ്ഞിരപ്പള്ളി: ജനുവരി 3 മുതൽ 6 വരെ കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോൽസവമാണ് ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്നത്.

ലൈറ്റ് ആന്റ് സൗണ്ടിന് പിന്നാലെ മറ്റ് വിഭാഗങ്ങളിലും വൻ അഴിമതി ആരോപ ണത്തിൽ റവന്യൂ ജില്ലാ കലോൽസവം.വിദ്യയാകുന്ന സരസ്വതി ക്ഷേത്രങ്ങളിലെ അധ്യാപകരാണ് സംഘടനകളുടെ മറവിൽ ഇതിന് ചുക്കാൻ പിടിക്കുന്നത്. സ്റ്റേജ് & ഡെക്കറേഷന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുക ഒരു ലക്ഷത്തി എഴുപത്തി രണ്ടാ യിരത്ത അഞ്ഞൂർ രൂപയാണ്.ഇതിലെ ഭാരവാഹികളായ സംഘാടകർ സ്വന്തം നിലക്ക് ക്വട്ടേഷൻ വെച്ചത് ഒരു ലക്ഷത്തി പതിനായിരം രൂപ. ഇതിലും താഴെ അറുപതിനായിരം രൂപക്ക് ക്വട്ടേഷൻ വന്നപ്പോൾ ഇവർക്ക് അംഗീകരിക്കാതി രിക്കാൻ ആയില്ല.എന്നാൽ ബ്ലാക്ക് പേപ്പറിൽ ഒപ്പിട്ട് കൊടുക്കാൻ സംഘാടകർ ഇപ്പോൾ ക്വട്ടേഷൻ വെച്ചയാളുടെ പിറകെയാണ്.kalolsavam_archഅതു പോലെ തന്നെ പബ്ലിസിറ്റിക്കായി നീക്കി വെച്ചിരിക്കുന്നത് മുപ്പത്തിമൂവാ യിരം രൂപ.ഇപ്പോൾ ആകെ വെച്ചിരിക്കുന്ന രണ്ട് ആർച്ചുകൾക്ക് ആറായിരം രൂപയാണ് വാടക.ഇത് മേഖലയിലെ ഏതെങ്കിലും വ്യാപാര വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സ്പോൺസർ ചെയ്യാമെന്നിരിക്കെ ആരും കാണാത്ത മൂലകളിൽ സ്ഥാപിച്ചിരിക്കുകയാണ്. ഫുഡ് & അക്വമെഡേഷന് അഞ്ചു ലക്ഷത്തി അമ്പതിനാ യിരം രൂപയാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. സദ്യ വട്ടങ്ങൾക്കായി 3 ലക്ഷം രൂപ പഴയിടം നമ്പൂതിരിക്ക് ഇതിനായി ക്വട്ടേഷൻ ഉറപ്പിച്ചു.kalolsavam-route_mapഈയിനത്തിൽ തുക വെട്ടിപ്പ് നടക്കില്ലാത്തതിനാൽ ഒഫീഷ്യലുകളുടെ താമസയി നത്തിൽ തുക അടിച്ചു മാറ്റുവാനാണ് ഇപ്പോഴത്തെ ശ്രമം.ഇത് വരെ അഞ്ഞൂർ രൂപയുണ്ടാ യിരുന്ന പല ലോഡ്ജുകളുടെയും മുറി വാടക ഇപ്പോൾ ആയിരത്തി ഒരു നൂർ രൂപയിലെത്തിയിരിക്കുകയാണ്. വൻ കൊള്ളയാണ് ഈയിനത്തിൽ സംഘടനകൾ ലഷ്യമിട്ടിരിക്കുന്നത്.

ഇത് പോലെ തന്നെ ജഡ്ജസ് അടക്കമുള്ളവരെ ശബളം തീരുമാനിക്കുന്ന പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല ഈവന്റ് മാനേജ്മെൻറു കളെയാണ് ഏൽപ്പിച്ചിരി ക്കുന്നത്.തുക എഴുതാത്ത വൗച്ചർ ഒപ്പിട്ട് മേടിച്ചും വേണ്ട പ്പെട്ടവർക്ക് മാർക്ക് കൂടുതൽ നൽകിയും വൻ അഴിമതിയാണ് ഇതിൽ ലക്ഷ്യമിടുന്നത്.

ആദ്യ ആരോപണം ഉയർന്നത് കലോൽസവ വേദികളിൽ ഏറ്റവും പ്രശ്നമാകുന്ന ലൈറ്റ് & സൗണ്ടിൽ നിന്നുമാണ്. രണ്ടു ലക്ഷത്തി ഒമ്പതിനായിരo രൂപ സർക്കാർ വകമാറ്റി വെച്ചിരിക്കുന്ന വിഭാഗത്തിൽ കരാർ ഉറപ്പിച്ചത് രണ്ട് ലക്ഷം രൂപക്ക്. ഇതിൽ അമ്പതിനായിരം രൂപയുടെ അഴിമതിയാരോപിച്ച് ജനപ്രതിനിധികൾ ശബ്ദമുയർത്തിയപ്പോൾ ബുധനാഴ്ച റീ- ടെണ്ടർ വിളിക്കുവാൻ ഡി.ഇ.ഒ തീരുമാനിച്ചു.ഈ സംഭവം പുറത്ത് കൊണ്ട് വന്നത് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സായിരുന്നു.എന്നന്നും വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന കലോൽസവ വേദികളിൽ ഇത്തവണ അരങ്ങുണരും മുമ്പ് തന്നെ ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു .കാത്തിരിക്കാം. Team Reportersakjm