കാഞ്ഞിരപ്പള്ളി: ബ്രിട്ടീഷ് ഭരണ കാലം മുതലുള്ള അപൂര്‍വ്വ നാണയങ്ങളുടെയും ,വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചരിത്രപ്രാധാന്യമുളളതും, അപൂര്‍വ്വങ്ങളുമായ ചിത്രങ്ങളുടെയും ശേഖരവുമായി വയലുങ്കല്‍ യൂസഫ് ഖാന്‍ . സ്വന്തം കുട്ടികളുടെ തീപ്പെട്ടി ശേഖരണത്തില്‍ പ്രചോദനം ഉള്‍കൊണ്ടാണ് യൂസഫ് ഖാന് നാണയ ശേഖരണത്തിന് കമ്പം തോന്നിയത്.
DSC01214 copy
1717ലെ ബ്രിട്ടീഷ് ഭരണ കാലത്തെ അരയണ, 1835ലെ ഈസ്റ്റ് ഇന്ത്യ കമ്പിനി എന്ന് രേഖപ്പെടുത്തിയിട്ടുള്ള അരയണ, കാലണ.വിക്ടോറിയ രാജ്ഞിയുടെ ചിത്രം പതിച്ച വെള്ളി ഒരു രൂപ തുടങ്ങി ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പഴയകാല നാണയങ്ങളും കറന്‍സികളുടെയും, സ്റ്റാമ്പുകളുടെയും ശേഖരം യൂസഫ് ഖാന്റെ പക്കലുണ്ട്. നാണയ ശേഖരം കൂടാതെ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങളുടെ ചിത്രങ്ങളും വെട്ടിയെടുത്ത് ഇദ്ദേഹം സൂക്ഷിച്ചിരിക്കുന്നു.
DSC01218 copy
1963ല്‍ തുമ്പയില്‍ റോക്കറ്റിന്റെ ഭാഗം സൈക്കിളില്‍ കൊണ്ടു പോകുന്ന ചിത്രം, ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മൗണ്ട് ബാറ്റണ്‍ പ്രഭു പങ്കെടുക്കന്ന ചിത്രം, ദണ്ഡി സത്യാഗ്രഹം, പ്രവാചകനായ മുഹമ്മദ് നബി എഴുതി എന്ന് കരുതുന്ന എഴുത്തിന്റെ പത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രം, തുടങ്ങി ചരിത്രപ്രാധാന്യമുള്ള ഫോട്ടോകളും, ഏഴു ശിഖരമുള്ള തെങ്ങ്, അഞ്ചു കാലുള്ള കാള, രണ്ടു തലയുള്ള ആട്, പ്രസവിച്ച കോഴി, കൂവുന്ന പിടക്കോഴി,

DSC01221 copyലോകത്തിലെ ഏറ്റവും നീളമുള്ള നഖം, സയാമീസ് ഇരട്ടകള്‍ തുടങ്ങി അപൂര്‍വ്വവും അത്ഭുതങ്ങളുമായി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച 1200ലധികം ചിത്രങ്ങളാണ് യൂസഫ് ഖാന്റെ ശേഖരത്തിലുള്ളത്. മകന്‍ സാബ്ജാന്‍, മകള്‍ സനൂജഎന്നിവര്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തീപ്പെട്ടിപടം ശേഖരിച്ചു വച്ചിരിക്കുന്നത് കണ്ടാണ് ഇത്തരം ചിത്രങ്ങളുടെയും, നാണയങ്ങളുടെയും ശേഖരമൊരുക്കാന്‍ പ്രേരണയായതെന്നും അച്ഛന്‍ യൂസഫ് ഖാന്‍ പറയുന്നു.