കാഞ്ഞിരപ്പള്ളി : ജനരോഷം ശക്തമായതിനെ തുടര്‍ന്ന് ചിറക്കടവ് പഞ്ചായത്തു അനുമതി നിഷേധിച്ചതിനാല്‍ പൂട്ടേണ്ടിവന്ന അഞ്ചിലിപ്പ യിലെ മദ്യശാല വീണ്ടും തുറക്കും. ബീവറേജ്സ് ഔട്ട് ലെറ്റ് തുറക്കാ ന്‍ പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാന്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗം തീരുമാനം എടുത്തതിന്റെ വെളിച്ചത്തി ല്‍ കാഞ്ഞിരപ്പള്ളിയിലെ മദ്യശാല വീണ്ടും തുറക്കവാന്‍ വഴി തെളി ഞ്ഞു. മദ്യശാല തുറന്നാല്‍ അതിനെ എതിര്‍ക്കുവാന്‍ ഇനി പഞ്ചായത്തു ഭരണസമിതിക്ക് കഴിയില്ല എന്നതാണ് സ്ഥിതി.beverage poottu 2 copyഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കി ക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.സുപ്രീംകോടതി വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല.

ജനരോഷം ശക്തമായതിനെ തുടര്‍ന്ന് അഞ്ചിലിപ്പയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മദ്യശാല കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് പൂട്ടിച്ചത്. ചിറക്കടവ് പഞ്ചായത്തു പ്രസിഡണ്ട് അഡ്വ ജയാ ശ്രീധര്‍ പോലീസ് സന്നാഹത്തോടെ സ്ഥലത്തെത്തി ഔദ്യോഗികമായി സ്റ്റോപ്പ് മെമ്മോ ബീവറേജ്സ് അധികാരികള്‍ക്കു കൈമാറിയിരുന്നു .beverage poottu 1 copyതുടര്‍ന്ന് സ്ഥാപനം പൂട്ടുന്നതായി അറിയിച്ചു. മദ്യശാല നിര്‍മ്മിച്ചി രിക്കുന്നത് അനധികൃതമായാണെന്നും ബീവറേജ് തുടങ്ങുവാന്‍ യാതൊരു വിധത്തിലുള്ള അനുവാദവും പഞ്ചായത്തു കൊടുത്തിരുന്നില്ല എന്നും പഞ്ചായത്തു പ്രസിഡണ്ട് വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഈ പുതിയ സംഭവ വികാസങ്ങള്‍ അതെല്ലാം നിഷ്പ്രഭമാക്കിയിരിക്കുകയാണ് .