കാഞ്ഞിരപ്പളളി : 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ബഹുജനപങ്കാളിത്തത്തോടെ ലോകഹൃദയദിനത്തോടനുബന്ധിച്ച് രാവിലെ 10 മണിയ്ക്ക് വാക്കത്തോണ്‍ 2017 സംഘടിപ്പിച്ചിരിക്കുന്നു. ഹൃദയാരോഗ്യം കാത്തുസൂ ക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുള വാ ക്കുന്നതിന്റെ ഭാഗമായാണ് വാക്കത്തോണ്‍ 2017 എന്ന്‌പേരുനല്‍കിയിട്ടുളള നടത്തം സംഘടിപ്പിച്ചിരിക്കുന്നത്.മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍നിന്ന് രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ന ടത്തം പാറത്തോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലാണ് സമാപിക്കുന്നത്. കാഞ്ഞിര പ്പളളി ട.ക. ശ്രി.അന്‍സല്‍ അ.ട. ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ഈ പ്രോഗ്രാമിന് മുന്നോടിയാ യി ടേക്ക് ഓഫ് സ്‌പോര്‍ട്ട്‌സ് കോട്ടയത്തിന്റെ നേതൃത്വത്തില്‍ സൈക്ലിംഗ് ക്ലബ് അംഗ ങ്ങള്‍ കാഞ്ഞിരപ്പളളി ടൗണില്‍ സൈക്കിള്‍ റാലി നടത്തുന്നു.
പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളും, അസം പ്ഷന്‍ ഹൈസ്‌കൂള്‍ പാലമ്പ്ര, ആല്‍ഫീന്‍ പബ്ലിക് സ്‌കൂള്‍ 26ാം മൈല്‍, സെന്റ്.ഡോ മിനിക്‌സ് കോളേജ് പൊടിമറ്റം, മേരിക്വീന്‍സ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് എന്നീ വിദ്യാ ഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും, കാഞ്ഞിരപ്പളളി സീനിയ ര്‍ സിറ്റിസണ്‍ ഫോറവും, സന്ധ്യാരാഗത്തിലെ അംഗങ്ങളും, പോപ്പുലര്‍ ഹുണ്ടായ്, കൈരളി ഫോര്‍ഡ്, കൂവപ്പളളി സര്‍വ്വീസ് സഹകരണബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരും, 26ാം മൈലിലെ വ്യാപാരികളും, ഡ്രൈവര്‍മാരും, പെതുജനങ്ങളും ഈ നടത്തത്തില്‍ പങ്കാളികളാകുന്നു.
പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന സമാപന സമ്മേളനം പ്രസിഡന്റ് ശ്രീമതി ജോളി ഡോമിനിക് ഉദ്ഘാടനം ചെയ്യും. മേരിക്വീന്‍സ് കാര്‍ഡിയാക്‌സെന്റര്‍ മേധാ വിയായ ഡോ.സുധീര്‍ എം.ഡി. ഹൃദ്രോഗചികിത്സ, പ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് നയിക്കും. പാറത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.