മുണ്ടക്കയം:വാഗമൺ മലനിരകളിലെ റിസോർട്ട്കൾക്ക് സമീപം സ്ഥാപിച്ചിരുന്ന സംര ക്ഷണ വേലികൾ പൊളിച്ച് നീക്കി ബി.ജെ.പി.കയ്യേറ്റഭൂമിയിൽ അനധികൃത നിർമ്മാ ണ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാരോപിച്ച് സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ മാർച്ചിനിടെയാണ് പ്രവർത്തകർ സംരക്ഷണ വേലികൾ പൊളിച്ച് നീക്കിയത്. വാഗമൺ വാകചുവടിൽ സ്വകാര്യ റിസോർട്ട് കാർ സ്ഥാപിച്ച സംരക്ഷണ വേലി തകർ ത്തുകൊണ്ടാണ് ബി ജെ പി യുടെ പരിസ്ഥിതി സംരക്ഷണ മാർച്ച് ആരംഭിച്ചത്. തുടർ ന്ന് തങ്ങൾപാറയ്ക്ക് സമീപമായി സ്വകാര്യ വ്യക്തി ഭൂമികയ്യേറി നിർമ്മിച്ചു എന്നാരോ പിക്കപ്പെടുന്ന റിസോർട്ടിന് സമീപത്തെ വേലികളും പ്രവർത്തകർ പൊളിച്ചുനീക്കി.
റിസോർട്ടിന്റെ ഭാഗമായി നിർമ്മിച്ച വിശ്രമകേന്ദ്രം കല്ലെറിഞ്ഞ് തകർക്കാനും ശ്രമമു ണ്ടായി.ഇത് തടഞ്ഞതോടെ പോലീസും ബി.ജെപി പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷവുമുണ്ടായി. ഇതിനിടെ സംരക്ഷണ വേലികൾ തകർക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രോശത്തോടെ സമരക്കാർ ഓടിയടുത്തു.
തുടർന്ന് പൊലീസ് ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിച്ചു.ഇതിന് ശേഷം നടന്ന പ്രതിഷേ ധയോഗം ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടിരമേശ് ഉദ്ഘാടനം ചെയ്തു. വാഗമണ്ണിൽ നടക്കുന്നത് സർക്കാർ അനുകൂല കയ്യേറ്റമാണന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്ന സി.പിഐയും റവന്യൂ വകുപ്പും വാഗമണ്ണിലെ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്. സി.പിഐ ഇക്കാര്യ ത്തിൽ കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്. പ്രതിപക്ഷ നേതാവ് വാഗമണ്ണിലെ കയ്യേറ്റത്തെപ്പറ്റി പ്രതികരിക്കുന്നു പോലുമില്ല. കോൺഗ്രസിന്റെയും സി പി .ഐ യുടെയും, സി.പിഎമ്മിന്റെയും ഇഷ്ടക്കാരാണ് വാഗമണ്ണിലെ കയ്യേറ്റക്കാരെന്നും എം.ടി രമേശ് ആരോപിച്ചു.
ബിജെപി പൂഞ്ഞാർ നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.ഹരി, കെ. ബി മധു, കെ.എം സന്തോഷ് കുമാർ, വി.സി അജികുമാർ, കെ.പി സുരേഷ്, എന്നിവർ സംസാരിച്ചു.കാഞ്ഞിരപ്പള്ളി സിഐ സാജു ജോസഫ്, മുണ്ടക്കയം എസ്ഐ പ്രസാദ് എബ്രഹാം വർഗീസ്, കാഞ്ഞിരപ്പള്ളി എസ്ഐ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു’.
Home നാട്ടുവിശേഷം സർക്കാർ വാഗമൺ പ്രദേശത്തെ കൈയേറ്റങ്ങൾക്ക് ഒത്താശചെയ്യുകയാണെന്ന് ബിജെപി