സാരഥി നെടുങ്കണ്ടത്തു നിന്ന് നടക്കുകയാണ് ഭരണതലസ്ഥാനത്തേക്ക്… അഴിമതിക്കാരെ പാഠം പഠിപ്പിക്കാൻ
എരുമേലി : പഞ്ചായത്ത് സെക്കട്ടറിയെയും അസി.എൻജിനീയറെയും നിയമത്തിൻറ്റെ മുന്നിലെത്തിക്കാൻ ഒടുവിൽ നെടുങ്കണ്ടം സ്വദേശിയായ യുവാവ് സാരഥി കണ്ട മാർഗം അനന്തപുരിയിലേക്കുളള കാൽനടയാ ത്രയായിരുന്നു.

തൻറ്റെ യാത്രയുടെ ഉദ്ദശം കുടയിലും വസ്ത്രത്തിലും പ്രദർശിപ്പിച്ച് നട ന്നുകൊണ്ടിരിക്കുന്നു സാരഥി. ഇത് കണ്ട് നാട്ടുകാർ അറിഞ്ഞുകൊ ണ്ടിരിക്കുകയാണ് നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായ ത്തിലെ അഴിമതി ആരോപണങ്ങൾ. ഈ മൂന്ന് പഞ്ചായത്തുകളിലും ഭര ണ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ അഴിമതി നടക്കുകയാണെന്ന് കഴിഞ്ഞ ദിവസം എരുമേലിയിൽ കാൽനടയാത്രയായി എത്തിയ സാരഥി പറഞ്ഞു.

കഴിഞ്ഞ ഒന്നിനാണ് ലോംഗ് മാർച്ച് എന്ന് സാരഥി പേരിട്ടിരിക്കുന്ന കാൽ നടയാത്ര ആരംഭിച്ചത്. 12ന് യാത്ര തിരുവനന്തപുരത്ത് സെക്കട്ടേറിയേറ്റ് പടിക്കൽ സമാപിക്കും. തുടർന്ന് മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, വിജിലൻസ് ഡയറക്ടർ എന്നിവരെ കണ്ട് പരാതി നൽകും.

ഇടുക്കി ജില്ലയിൽനിന്നും അഴിമതി വിരുദ്ധ സന്ദേശവുമായി കാൽനട യായി എത്തുന്ന തൻറ്റെ പരാതി അധികൃതർ തളളിക്കളയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സാരഥി. ഇത്രയേറെ നടന്ന് പരാതി നൽകാൻ അത്ര വലിയ അഴിമതിയാണോ നടന്നതെന്ന് ചോദിച്ചപ്പോൾ സാരഥിയുടെ മറുപടി ഇങ്ങനെ.
പാവങ്ങളുടെ പെൻഷൻ തുക വരെ അടിച്ചുമാറ്റിയവരാണ് നാട്ടിലു ളളത്. വിവരാവകാശ അപേക്ഷയുടെ മറുപടി പോലും സത്യവി രുദ്ധമാക്കുന്നു. അവിവാഹിതനായ സാരഥി രക്തദാന സേനയുടെ ഭാരവാഹി കൂടിയാണ്.