സഹോദര്യത്തിന്റെയും മതമൈത്രിയുടെയും മൂല്യങ്ങള്‍ പ്രസരിപ്പിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി വികാരി ഫാ.വര്‍ഗീസ് പരിന്തിരിക്കക്കലും കത്തീഡ്രല്‍ പള്ളി ഭാരവാഹികളും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്ന മുസ്ലിം സമൂഹത്തിന് മസ്ജിദുല്‍ ഹുദായിലെത്തി ആശംസകളര്‍പ്പിച്ചു.
100
ആത്മവിശുദ്ധിക്കായി ഇസ്‌ലാമിക സമൂഹം അനുഷ്ടിക്കുന്ന നോമ്പ് ഏറെ ശ്രേഷ്ടമെന്ന് കത്തീഡ്രല്‍ പള്ളി വികാരി ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍. ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതിന് മസ്ജിദുല്‍ ഹുദയില്‍ എത്തിയതായിരുന്നു ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍.

200നമസ്‌കാരനന്തരം പള്ളിയിലെത്തിയ കത്തീഡ്രല്‍ പള്ളി ഭാരവാഹികളായ മാത്യു കടവില്‍,തോമസുകുട്ടി ഞള്ളത്തുവയലില്‍,കെ.ജെ തോമസ് കൊച്ചുപറമ്പില്‍ എന്നിവരോടൊപ്പമാണ് മസ്ജിദുല്‍ ഹുദായിലെത്തിയത്.  ജമാഅത്തെ ഇസ്‌ലാമി  ഭാരവാഹികളായ പി.എ അബ്ദുല്‍ ഹക്കീം, ഒ.എസ് അബ്ദുല്‍കെരീം, പി.ഐ അബ്ദുല്‍ മജീദ്, പി.ഇ അബ്ദുല്‍ ജബ്ബാര്‍, നിസാര്‍ അഹമ്മദ്, സിദ്ധീഖ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

101വിശ്വാസികളുടെ കരം ഗ്രഹിച്ച് ഫാ.വര്‍ഗീസ് പരിന്തിരിക്കലും കത്തീഡ്രല്‍ പള്ളി ഭാരവാഹികളും ഈദ് ആശംകളര്‍പ്പിച്ച് മധുരപലഹാരം വിതരണം ചെയ്തു്. .

തുടര്‍ന്ന് ലഘുഭക്ഷണവും കഴിച്ചാണ് ഇവര്‍ പിരിഞ്ഞത്.കഴിഞ്ഞ ക്രിസ്തുമസിനു കാഞ്ഞിരപ്പള്ളി ജമാ അത്തെ പ്രതിനിധികള്‍ മധുര പലഹാരങ്ങളുമായി കത്തീഡ്രല്‍ പള്ളിയിലെത്തി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നിരുന്നു.

LEAVE A REPLY