കാഞ്ഞിരപ്പള്ളി:കോടതി വിധിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്ന ബബിതയ്ക്കും (44) മകള്‍ സൈബയ്ക്കും (14) സഹായങ്ങളുമായി നിരവധിപേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം ജില്ലാ കലക്ടറെ ഫോണില്‍ വിളിച്ച് അടിയന്തര ധനസഹായം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി.
babitha help
ഇതേ തുടര്‍ന്ന് തഹസില്‍ദാര്‍ ജോസ് ജോര്‍ജ്, വില്ലേജ് ഓഫിസര്‍ ജയപ്രകാശ് എന്നിവര്‍ ആശുപ ത്രിയിലെത്തി പതിനായിരം രൂപ നേരിട്ട് ബബിതയ്ക്ക് കൈമാറി.ചലച്ചിത്ര നിര്‍മ്മാതാവ് ആന്റോ ജോസഫ് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം നിര്‍മ്മിച്ച ടേക്ക് ഓഫ് സിനിമയുടെ റിലീസിങ് തീയതിയായ 24ന് നടന്‍ കുഞ്ചാക്കോ ബോബന്‍ നടി പാര്‍വ്വതി എന്നിവര്‍ക്കൊപ്പം കാഞ്ഞിരപ്പള്ളിയില്‍ എത്തി പണം നല്‍കുമെന്ന് ആന്റോ ജോസഫ് അറിയിച്ചു.
kalayil strip
വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍നിന്നും സുമനസ്സുകളും വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും ഇവരെ സഹായിക്കാനായി മുന്നോട്ടുവരുന്നുണ്ട്. ഇന്നലെ രാവിലെ മുതല്‍ ബബിതയെ കാണാനും സഹായം നല്‍കാനുമായി നൂറുകണക്കിന് ആളുകളാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിയത്.

കാഞ്ഞിരപ്പള്ളി പൊലീസ് 2000 രൂപ എസ്‌ഐ എ.എസ്.അന്‍സില്‍ ബബിതയ്ക്ക് നല്‍കി. ഡോ.എന്‍.ജയരാജ് എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീര്‍, സൈബ പഠിക്കുന്ന സെന്റ് ഇഫ്രേംസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൗലി ആന്റണി, ക്ലാസ് ടീച്ചര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും സഹായങ്ങളുമായി ആശുപത്രിയിലെത്തി.

എറണാകുളം ജനസേവാ ശിശുഭവന്‍, കോട്ടയം നവജീവന്‍, കണ്ണൂര്‍ കേന്ദ്രമായി മുസ്ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്‌മെന്റിന്റെ കീഴിലുള്ള അത്താണി സംഘടന, പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീറ്റര്‍ ഫൗണ്ടേഷന്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒട്ടേറെ സംഘടനകള്‍ ഇവരെ ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ചു.

ബബിതയ്ക്കും മകള്‍ക്കും വീടുവയ്ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മല്ലപ്പള്ളി ചെങ്ങരൂരില്‍ മൂന്നു സെന്റ് സ്ഥലം നല്‍കാന്‍ തയാറാണെന്ന് പത്തനംതിട്ട ഡിസിസി അംഗം കൂടിയായ ചെങ്ങരൂര്‍ വലിയകണ്ടത്തില്‍ ചെറിയാന്‍ വര്‍ഗീസ് അറിയിച്ചു. സ്ഥലം സ്വീകരിക്കുന്നുവെങ്കില്‍ അവിടെ വീട് വയ്ക്കുന്നതിന് ഡിസിസി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.

കൊല്ലം പുത്തൂര്‍ റോട്ടറി ക്ലബ് പവിത്രേശ്വരം പഞ്ചായത്തിലെ വേലംമുഴി കടവിനോടു ചേര്‍ന്നു നിര്‍മിക്കുന്ന റോട്ടറി വില്ലേജില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് ഇവര്‍ക്കു നല്‍കാമെന്ന് പ്രസിഡന്റ് വിനോദ്കുമാര്‍, സെക്രട്ടറി മാത്യൂസ് തോമസ് മുള്ളിക്കാട്ടില്‍ എന്നിവരറിയിച്ചു.

കാഞ്ഞിരപ്പള്ളിയിലോ ഈരാറ്റുപേട്ടയിലോ ബബിതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലത്ത് വീട് വച്ചു നല്‍കാനും റോട്ടറി തയാറാണെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോണ്‍ ഡാനിയല്‍ പറഞ്ഞു.

ബബിതയ്ക്കു വീടൊരുക്കാനും മകളുടെ തുടര്‍ വിദ്യാഭ്യാസത്തിനും കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്ത് നടപടികള്‍ ആരംഭിച്ചു. താല്‍ക്കാലികമായി താമസിക്കാന്‍ ജമാ അത്ത് വാടക വീട് കണ്ടെത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ബബിതയും മകളും ഇവിടേക്ക് താമസം മാറ്റും.

ബബിതയ്ക്കും വീടൊരുക്കാനും മകളുടെ തുടര്‍ വിദ്യാഭ്യാസത്തിനും കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്ത് നടപടികള്‍ ആരംഭിച്ചു . ബബിതയ്ക്കും മകള്‍ക്കും താമസിക്കാന്‍ ജമാ അത്ത് താല്‍ക്കാലികമായി വാടക വീട് കണ്ടെത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ബബിതയും മകളും ഇവിടേയ്ക്ക് താമസം മാറ്റും. ജമാ അത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണ ത്തോടെ സ്ഥലം വാങ്ങി വീടു നിര്‍മ്മിച്ചു നല്‍കുമെന്നും ജമാ അത്ത് പ്രസിഡന്റ് അബ്ദുള്‍ സലാം പാറയ്ക്കല്‍ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു.
babitha help 2
ഇതിനായി ഇന്ത്യന്‍ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയില്‍ ജമാ അത്ത് പ്രസിഡന്റ് അബ്ദുള്‍ സലാം പാറയ്ക്കലിന്റെയും ബബിതയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടും തുറന്നു .നമ്പര്‍  6514011290. ഐഎഫ്എസ് കോഡ്-IDIB000K277.ബബിതയ്ക്ക് സ്ഥിര വരുമാന മാര്‍ഗ്ഗത്തിനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
mes add new
ഇന്നലെ മാധ്യമങ്ങളില്‍ വാര്‍ത്ത് വന്നതോടെ രാവിലെ മുതല്‍ ബബിതയെ കാണാനും സഹായം നല്‍കാനുമായി നുറുകണക്കിന് ആളുകളാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തി ബബിതയെ കണ്ടത്. ആദ്യ സഹായം കാഞ്ഞിരപ്പള്ളി പൊലീസിന്റെ വകയായി 2000 രൂപ എസ്‌ഐ എ.എസ്. അന്‍സില്‍ ബബിതയ്ക്ക് നല്‍കി.
babitha help 1
ഡോ.എന്‍.ജയരാജ് എംഎല്‍എ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്‌ളോക്ക് പഞ്ചായത്തംഗം പി.എ.ഷെമീര്‍ ,സൈബ പഠിക്കുന്ന സെന്റ് ഇഫ്രേംസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൗലി ആന്റണി, ക്‌ളാസ് ടീച്ചര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും സഹായങ്ങളുമായി ആശുപത്രിയിലെത്തി.splash 1