ചെറുവള്ളി: ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച. കോടതിവിധി അനുകൂലമാകാന്‍ ചെറുവള്ളി ജഡ്ജിയമ്മാവന് കോവിലില്‍ തിരുവി താംകൂര് ദേവസ്വം ബോര്‍ഡും ഭക്തരും ഒരുവട്ടം കൂടി പ്രാര്‍ഥനായജ്ഞം നടത്തി. കോടതിയില്‍ നല്കിയ സത്യവാങ്മൂലം ജഡ്ജിയമ്മാവന്റെ തിരുനടയില്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സമര്‍പ്പിച്ചാണ് പ്രാര്‍ഥനായജ്ഞം തുടങ്ങിയത്. 18-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ സദര്‍കോടതി ജഡ്ജിയായിരുന്ന തലവടി രാമവര്‍മ പുരത്ത് ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ചെറുവള്ളി ദേവിക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് ജഡ്ജിയമ്മാവനായി ആരാധിക്കുന്നത്. കോടതികേസുകളില്‍ പ്രാര്‍ഥന നടത്തുന്നവരെ അനുഗ്രഹിക്കുന്ന മൂര്ത്തിയായതിനാലാണ് പ്രത്യേക ആരാധന നടത്തിയത്.
സത്യവാങ്മൂലം സമര്‍പ്പിച്ചതിനു ശേഷം ക്ഷേത്രസന്നിധിയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്ത നാരായണീയ പാരായണ യജ്ഞം നടന്നു. ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോ പാലകൃഷ്ണന് ഭദ്രദീപം തെളിച്ചു. ജഡ്ജിയമ്മാവന്റെ അനുഗ്രഹത്താല്‍ കോടതിവിധി അനുകൂലമാകുമെന്ന് പ്രയാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ആചാരാനുഷ്ഠാനങ്ങളില്‍ ഭരണ ഘടനാ സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന നിലപാടാണ് തനിക്കുള്ളതെന്നും എല്ലാ മതങ്ങ ള്‍ക്കും ഈ പരിരക്ഷ ആഗ്രഹിക്കുന്നുവെന്നും പ്രയാര്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശം നിരോധിച്ചിട്ടില്ല. ആചാരഭാഗമായി 41 ദിവസത്തെ വ്രതം എടുക്കുന്നതിന് സാധിക്കില്ലെന്നതിനാല്‍ 10നും 50നും ഇടയില്‍ പ്രായമുള്ളവര്‍ ക്കു മാത്രം നിയന്ത്രണമേര്‍പ്പെടുത്തിയതാണ്. കോടതിയെ സമീപിച്ചത് ഭക്തരല്ല, അവി ശ്വാസികളാണ്. പബ്ളിസിറ്റി മാത്രമാണ് അവരുടെ താത്പര്യം.
ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭക്തി ആയുധമാക്കി വിശ്വാസികളുടെ കൂട്ടായ്മയുണ്ടാ വുമെന്നും പ്രയാര്‍ പറഞ്ഞു. വൃശ്ചികം ഒന്നു മുതല്‍ മകരം ഒന്നു വരെ ഹൈന്ദവഭവന ങ്ങള് വ്രതാനുഷ്ഠാനം പാലിക്കണം. ഇതിലൂടെ ഹൈന്ദവരില്‍ ഉണര്‍വുണ്ടാകും. മറ്റു മതസ്ഥര്‍ വ്രതമാസങ്ങള് ആചരിക്കുന്നത് മാതൃകയാക്കണമെന്നും പ്രയാര്‍ പറഞ്ഞു.പത്തനംതിട്ട ജില്ലാ ഉപഭോക്തൃഫോറം പ്രസിഡന്റ് പി.സതീശ് ചന്ദ്രന്‍നായര്‍, ബോര്‍ഡ് അസി.കമ്മീഷണര്‍ കെ.എ.രാധികാദേവി, വള്ളിയാംകാവ് അഡ്.ഓഫീസര്‍ വി.ജി. മുരളീധരന് നായര്‍, അയ്യപ്പസേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. രാജഗോപാല്‍ റാന്നി, ചെറുവള്ളി സബ്ഗ്രൂപ്പ് ഓഫീസര്‍ ഗോപിനാഥന് നായര്‍, ചെറുവ ള്ളി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.ആര്.അജയകുമാര്‍, സെക്രട്ടറി പി.വി.ദിലീപ് പടിക്കാമറ്റം എന്നിവര്‍ പങ്കെടുത്തു. നാരായണീയകോകിലം ടി.എന്‍. സരസ്വതിയമ്മയുടെ നേതൃത്വത്തിലായിരുന്നു നാരായണീയ യജ്ഞം നടത്തിയത്.