add-were metro-2കാഞ്ഞിരപ്പള്ളി: റബര്‍വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ വേറിട്ട കൃഷിയിലൂടെ വരുമാനമുണ്ടാക്കാമെന്ന് കാണിച്ച് യുവാവ് മാതൃകയാവുന്നു. പരമ്പരാഗതമായി റബര്‍ കൃഷിയും റബര്‍ വ്യാപാരവും നടത്തിവരുന്ന കാഞ്ഞിരപ്പള്ളി പുതുപറമ്പില്‍ അജി സലീം (38) ആണ് പുരയിടത്തിലും വീട്ടുപരിസരത്തും ടെറസിനു മുകളിലും വിവിധയിനം കൃഷികള്‍ നടത്തി വിസ്മയം കാട്ടുന്നത്.

ചീനി, കപ്പ, ചീര തുടങ്ങി ഒട്ടുമിക്ക നാടന്‍ കാര്‍ഷികോത്പന്നങ്ങളും കാബേജ്, കോളിഫ്‌ളവര്‍ എന്നിവയും ഇവിടെ വിളയിക്കുന്നു. സ്വന്തം വീട്ടുവളപ്പിലെ പച്ചക്കറികൃഷി കൊണ്ട് ഒതുങ്ങുന്നതല്ല അജിയുടെ കൃഷികള്‍. ഇടക്കുന്നത്തുള്ള ഓരേക്കറിലും പാലപ്രയിലെ മൂന്നേക്കറോളം വരുന്ന കൃഷി ഭൂമിയിലും വൈവിധ്യമാര്‍ന്ന കൃഷിയാണ് ഒരുക്കിയിരിക്കു ന്നത്. ഇത്തവണത്തെ ഓണം മുന്നില്‍ക്കണ്ട് 400 മൂട് ചേന നട്ട് വിളവെടുപ്പ് നടത്തി.aji-copy
ഒരേക്കറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാ നത്തില്‍ നടത്തുന്ന റബര്‍ കൃഷിയും വേറിട്ടതു തന്നെയാണ്. ഒരു കുഴിയില്‍ രണ്ട് റബര്‍ തൈകള്‍ വീതം 150 കുഴികളില്‍ 300 റബര്‍ തൈകളാണ് നട്ട് പരിപാലിക്കുന്നത്. സാധാരണഗതിയില്‍ ഒരേക്കറില്‍ 200 റബര്‍ മരങ്ങള്‍ വളര്‍ത്തുമ്പോള്‍ ഒരു കുഴിയില്‍ രണ്ട് റബര്‍ തൈ എന്നതിനാന്‍ 300 മരങ്ങള്‍ വളര്‍ത്താന്‍ കഴിയും. ഇക്കാരണത്താല്‍ കര്‍ഷകന് 50 ശതമാനം വരുമാന വര്‍ധനവ് ഉണ്ടാവും. ഇവിടെ ഇടവിളയായി ഏത്തവാഴ, പാളയംകോടന്‍, ഞാലിപ്പൂവന്‍ വാഴകളും ഇഞ്ചി, മഞ്ഞള്‍, വെള്ളരി, മത്തന്‍ എന്നിവയും വിപണിയില്‍ ഏറെ പ്രിയമുള്ള കാന്താരിയും പരിപാലിക്കുന്നു. കാട്ടുചെടിയായ ചുണ്ടയില്‍ വഴുതന ഗ്രാഫ്റ്റ് ചെയ്ത് വളര്‍ത്തിയിട്ടുണ്ട്. ഇത്തരത്തിലെ ചെടിയില്‍ നിന്നും കൂടുതല്‍ കായ് ലഭിക്കുമെന്നതു കൂടാതെ ഏറെക്കാലം വിളവ് ലഭിക്കുകയും ചെയ്യുമെന്ന് അജി പറയുന്നു. പണ്ട് സുലഭമായിരുന്ന കാട്ടുചേന ഇപ്പോള്‍ കാണാന്‍ കിട്ടില്ലെങ്കിലും അജിയുടെ തോട്ടത്തില്‍ നട്ടുവളര്‍ത്തുന്നുണ്ട്.aji-2-copy
രാസവളങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ജൈവ കൃഷിയാണ് ഇവിടെ നടത്തുന്നത്. ചാണകം, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും പ്രത്യേകം തയാറാക്കിയ ജീവാമൃതവും ഉപയോഗിച്ചാണ് കൃഷിയില്‍ വന്‍മുന്നേറ്റം നടത്തുന്നത്. കൃഷിയോടൊപ്പം ഇവിടെ തേനീച്ച കോളനിയും സ്ഥാപിച്ചിട്ടുണ്ട്. 20 ഓളം ചെറുതേനീച്ച കോളനിയും ഞെടിയന്‍ എന്ന് പറയുന്ന വന്‍തേന്‍ കോളനിയും സ്ഥാപിച്ചിട്ടുണ്ട്.

15 വര്‍ഷത്തോളമായി തേന്‍ ഉത്പാദിപ്പിച്ച് വരുന്നു. തേന്‍ ഉപയോഗിക്കുന്നതിലൂടെ വീട്ടില്‍ പഞ്ചസാരയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയാണു മുഖ്യമായും തേന്‍ ഉത്പാദിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിത്യോപയോഗത്തില്‍പ്പെടുന്ന തേന്‍ സുലഭമായി ലഭിക്കുന്നതിന് സ്വന്തമായി ഒരു തേനീച്ചകോളനിയെങ്കിലും ഓരോ വീട്ടിലും സ്ഥാപിക്കാനായാല്‍ ശുദ്ധമായ തേന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് അജി പറയുന്നു.strip-were-1 siva-3

LEAVE A REPLY