വിദ്യാര്‍ഥികളുടെ അറിവും കഴിവും രാകിമിനുക്കാന്‍ ഒരു റേഡിയോ തന്നെ ആരംഭിച്ചിരിക്കുകയാണ് മുണ്ടക്കയത്തെ കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍. ഉച്ചഭക്ഷണത്തിന്റെ ഇടവേളകളില്‍ മുഴങ്ങുന്ന റേഡിയോയ്ക്ക് ജീവന്‍ പകരുന്നത് വിദ്യാര്‍ഥികള്‍ തന്നെ.

radio dj ഉച്ചഭക്ഷണത്തിനുള്ള കൂട്ടമണിക്ക് പിന്നാലെ ഉണരുന്നു സ്‌കൂള്‍ റേഡിയോ.ആവേശമുയര്‍ത്തി ശബ്ദതരംഗങ്ങള്‍ ഓരോ ക്ലാസ്മുറികളിലും എത്തും. സംഗീതലോകം കടന്നാല്‍ അറിവിന്റെ ലോകത്തിലൂടെയാണ് യാത്ര.ഇന്ന് സ്വാതന്ത്ര്യത്തിന്റെ സ്മരണകളിലൂടെ.

dj 1കെപിഎം വിബ്ജിയോര്‍ റേഡിയോ മീഡിയയുടെ അണിയറ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളാണ്. ഓരോ ദിവസവും പുതുമുഖങ്ങളായ മൂന്നു പേര്‍ വീതം റെഡിയോയ്ക്ക് ശബ്ദം പകരും.സ്‌കൂളിലെ 1500 വിദ്യാര്‍ഥികളുടെയും പങ്കാളിത്തം സ്‌കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തും.

dj 2കൂട്ടുകാര്‍ക്ക് ജന്മദിനാശംസകള്‍ നേരാനും നേരാനും റേഡിയോ പ്രോഗ്രാമില്‍ സൗകര്യമുണ്ട്. ശുഭചിന്തകളുമായാണ് ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രക്ഷേപണത്തിന്റെ സമാപനം. ക്ലാസ് മുറികളുടെ അതിരുകളില്‍ നിന്ന് നാടാകെ റേഡിയോയുടെ ശബ്ദതരംഗങ്ങള്‍ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം.

LEAVE A REPLY