കാഞ്ഞിരപ്പള്ളി:മേഖലയിലെ ഗ്രാമപഞ്ചായത്തുകളിലെ നികുതി പിരിവിനെക്കുറിച്ച് വ്യാപക ആക്ഷേപം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർക്കു പോലും നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തി നോട്ടിസ് നൽകിയിരിക്കുകയാണ് ചില പഞ്ചായത്തുകൾ. മുൻവർഷങ്ങളിൽ നികുതി സ്വീകരിച്ചതിന്റെ രേഖകളും തെളിവു കളും പഞ്ചായത്ത് ഓഫിസുകളിൽ ഇല്ലാത്തതാണ് നികുതി പിരിവിനെതിരെ വ്യാപക പരാതികൾ ഉയരാൻ കാരണം. കഴിഞ്ഞ വർഷം വരെ നികുതി അടച്ചവർക്കും നാലും അഞ്ചും വർഷത്തെ കുടിശിക ആരോപിച്ച് നോട്ടിസ് ലഭിച്ചിരിക്കുകയാണ്.

വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന പൊൻകുന്നം വട്ടപ്പാറയിൽ രാജൻ ബാബു വിനാണ് ചിറക്കടവ് പഞ്ചായത്ത് കെട്ടിട നികുതി കുടിശിക ആരോപിച്ച് നോട്ടിസ് ലഭി ച്ചത്. മുഖ്യമന്ത്രിയുടെ ജനകീയം 2017 പദ്ധതയിൽ വീടിന് അപേക്ഷിച്ചിരിക്കുകയാണ് രാജൻ ബാബു. രാജൻ ബാബുവിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നു കാണിച്ച് കഴിഞ്ഞ മാർച്ചിൽ പഞ്ചായത്തിലെ ഗ്രാമസേവകൻ നൽകിയ സർട്ടിഫിക്കറ്റ് സഹിതമാണ് രാജൻ ബാബു ജനകീയം പദ്ധതിയിൽ അപേക്ഷ നൽകിയിരിക്കുന്നതും. ഇതിനിടെയാണ് നോട്ടിസ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മുടക്കം കൂടാതെ കെട്ടിട നികുതി അടച്ചവർക്കുപോലും അധികൃതർ 2013-14 മുതൽക്കുള്ള കുടിശിക നോട്ടിസ് നൽകി.letter copyനികുതി നൽകിയതു സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ മുൻപ് നികുതി ഒടുക്കിയതിന്റെ രസീത് ഹാജരാക്കിയെങ്കിൽ നികുതിയിൽനിന്ന് ഒഴിവാകുമെങ്കിലും രസീത് ഹാജരാ ക്കാൻ കഴിയാത്തവർക്ക് മുൻകാല പ്രാബല്യത്തോടെ 2013-14 മുതൽക്കുള്ള തുകയും പിഴപ്പലിശയും നൽകേണ്ട അവസ്ഥയുണ്ടായി. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് ഓഫിസുകളിലേക്കും നികുതിപിരിവിനായി രൂപം നൽകിയ സഞ്ചയ സോഫ്റ്റ്‌വെയ റിലെ അപാകതകളും നികുതി പിരിവ് സംബന്ധിച്ച രേഖകൾ എൻട്രി ചെയ്യുന്നതിലുള്ള അപാകതയുമാണ് ഇതിനു കാരണമെന്ന് പറയുന്നു.rajan babu copy
ചിറക്കടവ് പഞ്ചായത്തിലും 2013 മുതൽ കുടിശിക കാണിച്ച് പഞ്ചായത്ത് ജപ്തി നോട്ടി സ് വിതരണം ചെയ്തു. പഞ്ചായത്തിലെ 17–ാം നമ്പർ വീടിന് 2014ൽ കരം അടച്ചപ്പോൾ രസീത് നൽകിയതിൽ വീട്ടു നമ്പർ 17–എ എന്നാണ് എഴുതിയിരുന്നത്. വീട്ടു നമ്പർ 17 ആണെന്ന് പലതവണ അറിയിച്ചപ്പോഴും 17 എ ആണ് ശരിയായ നമ്പറെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വീട്ടുടമ കൃത്യമായി എല്ലാവർഷവും കരം അടച്ചിട്ടും ഈ വർഷം കിട്ടിയത് ജപ്തി നോട്ടിസ്.

17–ാം നമ്പർ കെട്ടിടത്തിന് നികുതി കുടിശികയുണ്ടെന്ന് കാണിച്ചായിരുന്നു ഇത്തവണയും നോട്ടിസ്. നോട്ടിസുമായി പഞ്ചായത്തിലെത്തിയപ്പോൾ വീട്ടു നമ്പർ 17ന് കെട്ടിട നികുതി വാങ്ങി. പുറകെയെത്തി അരിയർ ഡിമാൻഡ് നോട്ടിസ്. 2009 മുതൽ നികുതി അടച്ച രസീ തുകൾ പഞ്ചായത്ത് അധികൃതരുടെ മുന്നിൽ ഹാജരാക്കിയപ്പോൾ അധികൃതർ ക‌ംപ്യൂട്ട റിനെ പഴിചാരി കൈമലർത്തി. ഇതോടെ കെട്ടിട നമ്പർ 17 ആണെന്നും ഉറപ്പിച്ചു. 17എ നമ്പരിലുള്ള കെട്ടിടം കണ്ടെത്താൻ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്നും അറിയി ച്ചു.