


വ്യത്യസ്തമായ പ്രമേയവും അവതരണ മികവും യോജിച്ചപ്പോള്‍ ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്എസിനു റവന്യു ജില്ലാ കലോല്‍സവം ഹൈസ്‌കൂള്‍ വിഭാഗം നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം. സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ സ്ഫടികത്തിലെ ചാക്കോമാഷിന്റെയും മകന്റെയും കഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചാണ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ‘കണക്കു പെട്ടി’ എന്ന നാടകം ശ്രദ്ധേയമായത്.

ഗണിതം പഠിക്കാന്‍ താല്‍പര്യമില്ലാത്ത മകന്‍ കണക്കുമാഷായ അച്ഛനോടുള്ള വിരോധം തീര്‍ക്കാന്‍ അദ്ദേഹത്തിനു ശവപ്പെട്ടി പണിയുന്നു.ഒടുവില്‍ അച്ഛന്‍ മരിക്കുമ്പോള്‍ ശവപ്പെട്ടിയുടെ അളവ് കുറവായതിനാല്‍ മൃതദേഹം കിടത്താന്‍ കഴിയാതെ വരുന്നു. ഗണിത പഠനത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടാനാണ് തങ്ങള്‍ ഈ നാടകം അവത രിപ്പിച്ചതെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. മികച്ച നടിയായി തിരഞ്ഞെ ടുത്തത് നാടകത്തില്‍ ചാക്കോമാഷിന്റെ വേഷം അവതരിപ്പിച്ച ആതിരാ ജോസിനെയാണ്.
