കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് വായ  നശാല ഒരുക്കി – ചങ്ങാതികൂട്ടം.

ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ വായനശാലയാണ് ചങ്ങാതികൂട്ടം.എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും,കാഞ്ഞിരപ്പള്ളി റോട്ട റി ക്‌ളബ്ബും ചേര്‍ന്നാണ് ആശുപത്രിയില്‍ വായനശാല ഒരുക്കിയത്.കഥയും,കവിതയും നോവലുകളുമൊക്കെയായി മൂന്നുറിലേറെ പുസ്തകങ്ങളാണ് കുട്ടികള്‍ ആദ്യ ഘട്ടമായി സമാഹരിച്ചു നല്‍കിയത്.

ഇവ അടുക്കി സൂക്ഷിക്കാനുള്ള അലമാര സജ്ജമാക്കിയാണ് റോട്ടറി ക്‌ളബ്ബും ഈ മാതൃ കാ സേവനത്തില്‍ പങ്കാളികളായത്. അത്യാഹിത വിഭാഗത്തിന് എതിര്‍വശത്തായുള്ള കെട്ടിടത്തില്‍ ആശുപത്രി അധികൃതര്‍ സൗകര്യവും ഒരുക്കി നല്‍കിയതോടെ ആശുപത്രി യലെ വായനശാല രൂപം കൊണ്ടു.

വാഴൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബാലഗോപാലന്‍ നായര്‍ അധ്യക്ഷതയി ല്‍ ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ. ശാന്തി,ഡോ.ബാബു സെബാസ്റ്റ്യന്‍, ഗിരീഷ്.എസ്.നായര്‍, എം.എ.ഷാജി,സുമേഷ് ആന്‍ ഡ്രൂസ്, എച്ച്. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY