മുണ്ടക്കയം:മലയോര മേഖലയില്‍ നിന്നും മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുവാനായാണ് പെരുവുംന്താനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പ് നട ത്തി വരുന്നത്.കുട്ടികളുടെ കായിക വാസന കണ്ടെത്തി പരിപോക്ഷിപ്പിക്കുക എന്നതാണ് കളിക്കൂട്ടം എന്ന പേരി ല്‍ സംഘടിപ്പിച്ചിരിക്കുന്ന അവധിക്കാല പരിശീലന ക്യാ മ്പിന്റെ ലക്ഷ്യം.പെരുവുംന്താനം കേന്ദ്രീകരിച്ചാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും സമീപ പഞ്ചായത്തുക ളായ കൂട്ടിക്കല്‍, കോരുത്തോട്, കൊക്കയാര്‍, മുണ്ടക്കയം എന്നിവിടങ്ങളില്‍ നിന്നും ഇവിടെ കുട്ടികള്‍ എത്തുന്നുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കാന്‍ പരിശീലന ക്യാമ്പ് കുട്ടികള്‍ക്ക് ഏറെ സഹായകരമായി മാറിയിട്ടു ണ്ട്. മുന്നൂറോളം കുട്ടികളാണ് ഇവിടെ പരിശീലനം നേടു ന്നത്.
ഇതില്‍ ഇരുപത് പെണ്‍കുട്ടികളും ഉള്‍പ്പെടും. സ്‌പോര്‍ ട്‌സ് കൗണ്‍സിലില്‍ നിന്നുള്ള പരിശീലകരാണ് ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്. പെരുവുന്താനം പഞ്ചായ ത്ത് പ്രസിഡന്റ് കെ ടി ബിനുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരുപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കായികപരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബിനു പറയുന്നു.
അവധിക്കാല പരിശീലന ക്യാമ്പാണെങ്കിലും ഇത് തുടര്‍ ന്നും നടത്തുവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സ്‌പോ ര്‍ട്‌സ് കൗണ്‍സിലിന്റെ അടക്കം സഹകരണം ഇതിനായി ഇവര്‍ പ്രതീക്ഷിക്കുന്നു. ഒരു മാസത്തിലേറെയായി നടക്കു ന്ന ക്യാമ്പില്‍ മാന്തിമാരടക്കമുള്ള പ്രമുഖരെത്തി കുട്ടികളു ടെ പരിശീലനം വീക്ഷിച്ചിരുന്നു.
ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ചാണ് ഫുട് ബോളും ,വോളിബോളും മറ്റ് അത്ലറ്റിക്‌സ് ഇനങ്ങളും ഇവിടെ പരിശീലിപ്പിക്കുന്നത്.ബോയ്‌സ് ഗ്രൗണ്ടിലും, കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ പബ്‌ളിക് സ്‌കൂളിലുമായാണ് പരിശീലനം.
രാവിലെ 7.30 മുതല്‍ 11.30 വരെയാണ് പരിശീലന സമ യം.കുട്ടികള്‍ക്കുള്ള ഭക്ഷണവും ഇവിടെ ക്രമീകരിച്ചിട്ടു ണ്ട്. രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി വഴി മികച്ച കായിക പ്രതിഭകളെ വാര്‍ത്തെ ടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.