എരുമേലി : കോര്‍പ്പറേറ്റ് കമ്പനികളെ പ്രീതിപ്പെടുത്തി ജനദ്രോഹവും തൊഴിലാളി വിരു ദ്ധ നയങ്ങളുമാണ് പ്രധാനമന്ത്രി നരേന്ദ്രമോധി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന തെന്ന് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കന്‍. ഇതിനെ എതിര്‍ക്കുന്നെന്ന് പറയുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റ്റെ സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതും ഇതേ നയങ്ങള്‍ തന്നെയാണെന്ന് ബോധ്യമായിക്കൊണ്ടിരിക്കുകയാണ്.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്റ് ആര്‍ ചന്ദ്രശേഖരന്‍ നയിക്കുന്ന സമരപ്രഖ്യാപന പ്രചാരണ ജാഥക്ക് എരുമേലിയില്‍ നല്‍കിയ സ്വീകരണം ഉത്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു വാഴക്കന്‍. തുല്യ ജോലിക്ക് തുല്യ വേതനം എന്ന മുദ്രാവാക്യം ഉയര്‍ ത്തി സമരത്തിനുളള പ്രഖ്യാപനം ചരിത്രമായി മാറുമെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. റീജനല്‍ പ്രസിഡന്റ്റ് നാസര്‍ പനച്ചി അധ്യക്ഷത വഹിച്ചു.
ക്ഷേമനിധിയംഗങ്ങള്‍ക്ക് കാര്‍ഡുകള്‍ ആര്‍ ചന്ദ്രശേഖരന്‍ വിതരണം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മലയാലപ്പുഴ ജ്യോതിഷ് കുമാര്‍, വി ഡി ജോസ്, സാബു പുതുപ്പറമ്പില്‍, കൃഷ്ണ വേണി ശര്‍മ, പ്രകാശ് പുളിക്കന്‍, അശോക് മാത്യു, റോണി കെ ബേബി, പി എച്ച് നൗഷാ ദ്, പി സി രാധാകൃഷ്ണന്‍, സലിം കണ്ണങ്കര, ജോണ്‍സണ്‍ പുന്നമൂട്ടില്‍, സി എ തോമസ്, ആശാ ജോയി, സുനില്‍ സീബ്ലൂ, തമ്പി കണ്ണന്തറ, അബ്ദുല്‍ കെരിം തുടങ്ങിയവര്‍ പ്രസംഗി ച്ചു.