പൊന്‍കുന്നം: വസ്ത്ര വ്യാപാരിയുടകയ്യില്‍ നിന്നും കളഞ്ഞു പോയ  അമ്പതിനായിരം രുപാ ഉടമക്ക് മടക്കി നല്‍കി ഓട്ടോറിക്ഷാ
ഡ്രൈവര്‍ മാതൃകയായി.

പൊന്‍കുന്നം സ്റ്റാന്റിലെ ഗുരുപ്രസാദം എന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ ഇടത്തംപറമ്പില്‍ മുള്ളങ്കുഴിയില്‍ എം.എം മഹേഷിനാണ്
രൂപാകിട്ടിയത്.അപകടത്തില്‍പ്പെട്ട് വഴിയില്‍കിടന്നിരുന്ന യാളെആശുപത്രിയിലെത്തിച്ച് വിട്ടിലേക് പോകുന്നതിനിടയിലാണ് റോഡില്‍ കിടന്ന് അമ്പതിനായിരം രൂപാ കിട്ടിയത്.പിന്നീട് വീട്ടിലേക്ക് പോകാതെ ഓട്ടോ സ്റ്റാന്റില്‍ എത്തി സഹ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

auto driverവീണ്ടും തിരിച്ച് പഴയ ചന്ത ഭാഗത്ത് വന്നപ്പോഴാണ് പണം നഷ്ടപ്പെട്ടയാളെ കണ്ടത്. പഴയ ചന്തയില്‍ വസ്ത്ര വ്യാപാരം ചെയ്യുന്ന കായ്പ്‌ളാക്കല്‍ ഹാരിസ് രാത്രി ഒമ്പതിന് കടയടച്ച് വിട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ പണം പാന്റിനുള്ളില്‍ നിന്നും താഴെ പോയതായിരുന്നു .സി.ഐ.റ്റി.യു.മെമ്പറായ മഹേഷിന് കളഞ്ഞുകിട്ടിയ പണം  ഒരു മണിക്കൂറിനുള്ളില്‍ കടയുടമക്ക് തിരിച്ചുനല്‍കി മാതൃക കാണിച്ചു.

LEAVE A REPLY