മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റുമായി റോഡിൽ വീണു : കെഎസ്ഇബിയുടെ അനാസ്ഥ മൂലം ഗതാഗതകുരുക്കഴിയാൻ വൈകി ; എരുമേലി കരിമ്പിൻതോട് ഭാഗത്താണ് സംഭ വം.
എരുമേലി : കഴിഞ്ഞയിടെ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റ് തകർത്ത് റോഡിൽ വീണ സ്ഥലത്ത് തന്നെ വീണ്ടും ഇതേ സംഭവം. എരുമേലി-റാന്നി റോഡിൽ കനകപ്പ ലത്തിനും മുക്കടക്കും മധ്യെ കരിമ്പിൻതോട് ഭാഗത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉണങ്ങി കടപുഴകാറായി നിന്ന മരമാണ് പോസ്റ്റ് തകർത്ത് നിലംപതിച്ചത്. വൈദ്യുതിലൈനുകൾ റോഡിൽ പൊട്ടിവീണ് തീപ്പൊരികൾ ഉയർന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.

ഈ സമയം ഇതുവഴി വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞുനിർത്തി അപകടം ഒഴി വാക്കുകയായിരുന്നു. ഉടൻ തന്നെ പോലിസിലും കെഎസ്ഇബിയിലും ഫോൺ ചെ യ്ത് വിവരമറിയിച്ചു. പോലിസെത്തുന്നത് വരെ ഗതാഗതം നിർത്തിവെച്ചു. റോഡിന് കുറുകെയാണ് പോസ്റ്റ് കിടന്നത്. പോലിസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി നീക്കം ചെയ്തു.
രണ്ടായി പിളർന്ന പോസ്റ്റും വൈദ്യുതി ലൈനുകൾ പൊട്ടി റോഡി ൽകിടന്നതും നീക്കം ചെയ്യാൻ കെഎസ്ഇബി ജീവനക്കാരെത്താൻ വൈകിയതോടെ വൈദ്യുതി ബന്ധം ഇ ല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം പോസ്റ്റിന് മുകളിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ഗതാതം പുനരാരംഭിക്കുകയായിരുന്നു.

കെഎസ് ഇബി യുടെ എരുമേലി സെക്ഷൻ ഓഫിസിൽ തുടർച്ചയായി ഫോൺ ചെയ്ത് അപകടസ്ഥിതി അറിയിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ജീവനക്കാരൻ മാത്രം എത്തി. ഇത് പ്രതിഷേധത്തിനിടയാക്കി.ജീവനക്കാ ർ കുറലായതും മേഖലയിലുടനീളം വൈദ്യുതി ലൈനുകൾ തകരാറിലായതും മൂലമാണ് അടിയന്തിര സേവനത്തിന് വൈ കിയതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

നാട്ടുകാരുടെ സഹായത്തോടെ വൈദ്യുതിലൈനുകളും തകർന്ന പോസ്റ്റും പിന്നീട് നീക്കം ചെയ്തു. കഴിഞ്ഞയിടെ ഇതേ സ്ഥലത്ത് മരം വീണ് പോസ്റ്റും ലൈനും തകർന്ന് അപകടമുണ്ടായതാണ്. വനപാതയിലുടനീളം മരങ്ങൾ റോഡിന് അപകടഭീഷണിയി ലായ നിലയിലാണ്. ഉണങ്ങി കടപുഴകാറായ മരങ്ങളാണ് ഏറെയും. ഇവ നീക്കി അപകടമൊഴിവാക്കാൻ ഫണ്ട് അനുവദിച്ചിട്ടില്ലന്ന് വനം വകുപ്പ് പറയുന്നു.