കാഞ്ഞിരപ്പള്ളി: പുത്തനുടുപ്പിട്ടാല്‍ പിന്നെ ഇരു കൈകളിലും അത്തര്‍ പൂശി ഉപ്പിലൂടെ തലോടണം വിശ്വാസികള്‍ക്ക്. നോമ്പ് കാലത്ത് അത്തര്‍ ഒഴിവാക്കുമെങ്കിലും പെരുന്നാളിന് അത്തര്‍ സുഗന്ധം കൂടിയെ തീരു. ഊദില്‍ നിന്ന് എടുക്കുന്ന അത്തറിനാണ് പ്രിയമേറെയും. റംസാന്‍ കാലത്ത് വൃതശുദ്ധിയാല്‍ മനസ്സും അത്തറിനാല്‍ ശരീരവും സുഗന്ധം പൂരിതമാക്കുവാന്‍ നിരവധിയാളുകളാണ് അത്തര്‍ മേടിക്കുന്നത്.easa haji 2 copyറംസാന്‍ കാലത്തെ വില്‍പ്പനയ്ക്കായി ഏറ്റവും വിശിഷ്ടമായ സുഗന്ധ ദ്രവ്യങ്ങള്‍ കരുതിയിരിക്കുകയാണ് പാറക്കടവ് തൂങ്ങന്‍പറമ്പില്‍ ഈസാ ഹാജി. ഒരു പതിറ്റാണ്ടായി അത്തര്‍ കച്ചവടുമായി സജീവമാണ് ആദ്ദേഹം. കോട്ടയം ജില്ലയിലെ വിവിധ മേഖലകളില്‍ സഞ്ചരിച്ചാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്. ഊദ് മരത്തിന്റെ പൊടിയില്‍ നിന്നുള്ള സുഗന്ധ ദ്രവ്യത്തിനാണ് ആവശ്യക്കാര്‍ ഏറെയും.SCOLERSകസ്തൂരി, ചന്ദനം, ചോക്ലേറ്റ്, നാരങ്ങ, തുടങ്ങി നിരവധി സുഗന്ധത്തി ലും വ്യത്യസ്തമായ നിറത്തിലുള്ള അത്തറുകളും കച്ചവടത്തിനായി ട്ടുണ്ട്. എണ്‍പത്തഞ്ച് വയസ്സുകാരനായ ഈസാ ഹാജി പത്ത് വര്‍ഷം മുന്‍പാണ് അത്തറ് കച്ചവടത്തിലേക്ക് ഇറങ്ങുന്നത്. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഇദ്ദേഹം ഹൃദയ സംബന്ധമായ അസുഖത്തെ ത്തുടര്‍ന്നാണ് അത്തറ് കച്ചവടത്തിലേക്ക് ഇറങ്ങുന്നത്.easaസാധരണ മാസങ്ങളിലെക്കാള്‍ കൂടുതല്‍ നോമ്പ് മാസത്തില്‍ അത്തറ് വിപണി സജീവമാകുമെന്ന് ഈസാ ഹാജി പറയുന്നു. മുന്തിയ ഇനം പെര്‍ഫ്യൂമുകള്‍ വിപണിയില്‍ ലഭിക്കുമെങ്കിലും അത്തറിനോടുള്ള പ്രിയം ഇന്നും നിലനില്‍ക്കുന്നുണ്ട്. രാസ വസ്തുക്കള്‍ ഇല്ലാത്തതും ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കുന്നതുമാണ് അത്തറിന് പ്രിയമേറാന്‍ കാരണമെന്നും ഇദ്ദേഹം പറയുന്നു. നോമ്പ് മാസത്തില്‍ മുസ്ലീം വിടുക ളില്‍ അത്തറിന് വലിയ പ്രധാന്യമാണുള്ളത്.easa haji 1 copyചെറിയ കുപ്പികളിലായി പകര്‍ന്ന് നല്‍കുന്ന അത്തറിന് എഴുപത് രൂപ മുതലാണ് വില. ജാതി മത ഭേതമന്യേ അത്തറിനോട് ഏവര്‍ക്കും പ്രിയ മാണെനന്ും ഇദ്ദേഹം പറയുന്നു. കാശ്മീരി തൊപ്പിയും കണ്ണടകളും വില്‍ക്കുന്നുണ്ട് ഇദ്ദേഹം. ദിവസം 500 മുതല്‍ 1500 രൂപയുടെ വരെ യാണ് കച്ചവടം നടക്കുന്നത്.

പ്രായാധിക്യത്തിന്റെ വിഷമതകള്‍ ഉണ്ടെങ്കിലും സ്വയം അധ്വാനിച്ച് ജീവിക്കുന്നതിനായിട്ടാണ് കച്ചവടത്തിനായി ഇറങ്ങിയതെന്നും ഈസാ ഹാജി പറയുന്നു. പൊന്നിന്നെക്കാള്‍ മാറ്റുള്ള സുഗന്ധവും പേറി ജീവിത പ്രാരാബന്ധങ്ങളെ കൂട്ടിമുട്ടിക്കുവാന്‍ സുഗന്ധം പരത്തുകയാണ് ഈസാ ഹാജി.