metro-1 idachotti-strip-copyപൂഞ്ഞാര്‍ :പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിച്ച സിപിഎം ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കമ്മറ്റിയില്‍ ഉള്‍പ്പെടുന്ന പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മികള്‍ക്കെതിരെ നടപടിയുണ്ടായേക്കും. കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഏരിയാ കമ്മിറ്റികളോട് വിശദീകരണം ചോദിക്കാനാണു തീരുമാനിച്ചത്. ആവശ്യമെങ്കില്‍ ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.cpim-1
നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുണ്ടായ കനത്ത പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച ഏകാംഗ കമ്മീഷന്‍ സെക്രട്ടറിയേറ്റംഗം ബേബി ജോണാണു കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടു തവണ മണ്ഡലത്തിലെത്തി സിറ്റിംഗ് നടത്തിയതിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.cpim-2
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചുമതല വഹിച്ചിരുന്ന മണ്ഡലം സെക്രട്ടറി പി. ഷാനവാസ്, മണ്ഡലത്തിന്റെ ചാര്‍ജുള്ള ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി. ഇബ്രാഹിം, കമ്മിറ്റിയംഗങ്ങളായ വി.എന്‍. ശശിധരന്‍, ജോയി ജോര്‍ജ്, രമാ മോഹന്‍, കെ. രാജേഷ്, പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറിയായിരുന്ന കെ.ആര്‍. ശശിധരന്‍, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ടി. പ്രസാദ് എന്നിവരോട് വിശദീകരണം ചോദിക്കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. വിശദീകരണത്തിനുശേഷം ആവശ്യമെങ്കില്‍ ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഏഴിനു ചേരുന്ന ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.cpm
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ സിപിഎം ഭരണം കൈയാളുന്നതും ജോര്‍ജിന്റെ പാര്‍ട്ടിയുടെ സഹായത്തോടെയാണ്. അധികാരം പോകുമെന്ന ഭയവും ചിലപ്രാദേശിക നേതാക്കളെ ജോര്‍ജുമായി കൂടുതല്‍ അടുപ്പിച്ചതായും വോട്ടുമറിച്ചതിനു പ്രത്യുപകാരമായി പലരും പാരിതോഷികം കൈപ്പറ്റിയതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.pc-1-copy tmr-1ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടായേക്കും. വി.എസ്. അച്യുതാനന്ദന്‍ മുണ്ടക്കയത്ത് പ്രസംഗിക്കാന്‍ എത്തിയെങ്കിലും പി.സി. ജോര്‍ജിനെതിരെ ഒന്നും പരാമര്‍ശിക്കാതെ മടങ്ങിയതും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് ജോര്‍ജിനു സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ഏരിയാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഇതിനെയെല്ലാം അവഗണിച്ച് സംസ്ഥാന നേതൃത്വം ഇടപെട്ടാണു സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിനു നല്‍കിയത്.erattupeeta-nagarasabha
പ്രചാരണ പ്രവര്‍ത്തനം തുടങ്ങിയ ശേഷവും പാര്‍ട്ടിയിലെ ഒരു വിഭാഗം ജോര്‍ജിന് അനുകൂലമായി കരുക്കള്‍ നീക്കുന്നുവെന്നു മനസിലാക്കിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട് പ്രചാരണത്തിനെത്തുകയും നേതാക്കള്‍ക്കു താക്കീത് നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍നിന്നും ജില്ലയുടെ ചാര്‍ജുള്ള വൈക്കം വിശ്വനായിരുന്നു മണ്ഡലത്തിന്റെ ചുമതല.

പ്രചാരണത്തില്‍ എല്‍ഡിഎഫ് പിന്നിലാണെന്നു വന്നതോടെ പത്തനംതിട്ട ജില്ലയുടെ ചുമതല നിര്‍വഹിച്ചു വന്നിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസിനോട് മണ്ഡലത്തിലെ പ്രചാരണത്തിനു നേതൃത്വം കൊടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് വിവിധ പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നെങ്കിലും പ്രമുഖ നേതാക്കളാരും സജീവമായി രംഗത്തില്ലായിരുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.cpim-copy
സിപിഎമ്മിനു മണ്ഡലത്തില്‍ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുപോലും ഇത്തവണ ലഭിച്ചില്ല. സ്വതന്ത്രസ്ഥാനാര്‍ഥിയായ പി.സി. ജോര്‍ജിന് 63,621 വോട്ട് ലഭിച്ചപ്പോള്‍ ഇടതു സ്ഥാനാര്‍ഥി ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പി.സി. ജോസഫിന് 22,270 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജുകുട്ടി ആഗസ്തിക്ക് 35,800 വോട്ടുകളും ലഭിച്ചു.

ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് 19,966 വോട്ടാണ് ലഭിച്ചത്. 2011ലെ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച മോഹന്‍ തോമസിന് 44,000 വോട്ട് ലഭിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി പൂഞ്ഞാര്‍ മണ്ഡലത്തിലെ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പായി. siva-2 idachotti-cover-copy

LEAVE A REPLY