തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ തങ്ങളുടെ വികസനനേട്ടങ്ങള്‍ പാടി നടക്കുമ്പോള്‍ കോട്ടയത്ത് അസിസ്റ്റന്റ് കലക്ടറും ഒരു പാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഒരു ചെറിയ വ്യത്യാസമുണ്ട്. ഇതിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണമാണ്. കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സ്വീപ് സോങ് പ്രകാശനം ചെയ്തു.

ചെയ്ത കാര്യങ്ങള്‍ക്ക് പുറമെ ഒരു പാട്ടുകൂടി പാടി കൂടുതല്‍ അപകടം ഉണ്ടാക്കണ്ട എന്ന് സ്ഥാനാര്‍ഥികള്‍ കരുതുമ്പോള്‍ പാട്ടും പാടിയാണ് കോട്ടയം അസിസ്റ്റന്റ് കലക്ള്‍ര്‍ ദിവ്യ എസ് അയ്യരുടെ രംഗപ്രവേശം. സംഗതി തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണമാണ്. രചനയും ആലാപനവും അസിസ്റ്റന്റ് കലക്ടര്‍ നിര്‍വഹിച്ചപ്പോള്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ജയദേവനാണ്.

ഗായിക വൈക്കം വിജയ ലക്ഷ്മിയെ യാണ് ബോധവല്‍ക്കരണ പരിപാടികളുടെ ഐക്കണായി ജില്ലാ ഭരണകൂടം നിശ്ചയിച്ചിരിക്കുന്നത്. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ സ്വാഗത് ഭണ്ഡാരി പ്രകാശന കര്‍മം നിര്‍വഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ഗാനത്തിന് സംപേക്ഷണാനുമതിയും കമ്മീഷന്‍ നല്‍കി കഴിഞ്ഞു.

LEAVE A REPLY