എരുമേലി : അർബുദത്തെ തടയുന്ന  ലക്ഷ്മിതരുവും കുളിർ കാറ്റിനെ തഴുകിയെത്തി ക്കുന്ന മന്ദാരവും  വിശിഷ്ട സുഗന്ധം വമിപ്പിക്കുന്ന ചന്ദനവും പൂമരതണലാകുന്ന നീർ മാതളവുമൊക്കെ നട്ടുപിടിപ്പിക്കാൻ പാകത്തിൽ വളർന്നുനിൽക്കുകയാണ്. മൊത്തം 2,35,000 വൃക്ഷതൈകളാണ് ലോക പരിസ്ഥിതി ദിനത്തിൽ നാടിൻറ്റെ കവചമായി മണ്ണിലേക്ക് വേരുകളിറക്കി അന്തരീഷം ശുദ്ധമാക്കി പടരാൻ  സോഷ്യൽ ഫോറസ്ട്രി യുടെ വളപ്പിൽ തയ്യാറായിരിക്കുന്നത്.
ജില്ലയിലെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൻറ്റെ പ്രധാന റെയിഞ്ചോഫീസാണ് കനകപ്പലത്തുളളത്. ഇവിടെ നിന്നും പനക്കച്ചിറയിലെ ഓഫീസിൽ നിന്നുമാണ് ഓരോ പരിസ്ഥിതി ദിനത്തിലും ജില്ലക്ക് അകത്തും പുറത്തും വൃക്ഷതൈകൾ വിതരണം ചെയ്യുന്നത്. കനകപ്പലത്ത് ഒന്നര ലക്ഷത്തോളവും പനക്കച്ചിറയിൽ ഒരു ലക്ഷത്തോള വുമാണ് തൈകൾ. പരിസ്ഥിതി ദിനാചരണം ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പെ ഇവിടെ തൈകൾ തയ്യാറാക്കൽ തുടങ്ങും.
കഠിന പരിശ്രമവും ക്ഷമയും വൈദഗ്ദ്യവും നിറഞ്ഞ ജോലിയാണ് തൈകൾ തയ്യാറാ ക്കൽ. ശ്രീനിപുരം കോളനിയിലെ വീട്ടമ്മമാരാണ് കനകപ്പലത്തെ തൊഴിലാളികൾ. വൃക്ഷതൈ പരിപാലനത്തിൽ അതീവ തൽപരരായ ഉദ്യോഗസ്ഥരെയാണ് വനംവകുപ്പ് ഇവിടേക്ക് നിയമിക്കാറുളളത്. ഇവരുടെ മേൽനോട്ടവും ശ്രദ്ധയും ഓരോ തൈകളിലും മാസങ്ങളോളമുണ്ടാകും. ആദ്യ ജോലി നല്ലയിനം വിത്തുകളും കായകളും കമ്പുകളും തേടിപിടിച്ചെത്തിക്കലാണ്.
ഇടതൂർന്ന് നീണ്ട് വിശാലമായി കരിമ്പടം പുതച്ച പോലെ ഇരുൾ പരന്ന കരിമ്പിൻതോട് വനത്തിൽ നിന്നാണ് തൈകൾക്കുളള ശേഖരണം. ശബരിമല വനവും ഹൈറേഞ്ചി ൻറ്റെ മലമടക്കുകളിലും തൈകൾക്കുളള ശേഖരണത്തിനായി വനപാലകരെത്താറു ണ്ട്. വനം കൈവെളള പോലെയടുത്തറിഞ്ഞ ആദിവാസികളുടെ സേവനവും ഉപയോ ഗിക്കും. നല്ല വളക്കൂറുളള മണ്ണ് തയ്യാറാക്കും. ആവശ്യത്തിന് വെളളവും ജൈവസമ്പു ഷ്ഠമായ വളവും നൽകി നഴ്സറികളാക്കിയാണ് പരിചരണം.
വേനൽചൂടും മഴയും തണൽമറയിലൂടെ തൈകളിലെത്തും. ഓരോ ഇലകളും തളിർ ക്കുന്നതിനനുസരിച്ച് പരിചരണം മുന്നേറും. ഉടയാതെയും അടരാതെയും ബലവത്തായ തൈകളായി വേരിടുന്നതോടെ വിതരണത്തിന് തയ്യാറാകും. സംഘടനകൾ, സ്കൂളുക ൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരിലേക്കാണ് ഇവിടെ നിന്നും തൈകൾ വിതരണം ചെയ്യുക. സൗജന്യ നിരക്കിലാണ് വില ഈടാക്കുക.
കൂടാതെ സൗജന്യവിതരണവുമുണ്ട്. എന്നാൽ തൈകൾ വാങ്ങിക്കൊണ്ട് പോകുന്നവരി ൽ മിക്കവരും ഇതിൻറ്റെ പിന്നിലെ അദ്ധ്വാനത്തിൻറ്റെ കാഠിന്യം അറിയാൻ ശ്രമിക്കാ റില്ല. വിതരണം ചെയ്ത തൈകൾ പലപ്പോഴും നശിക്കുന്ന കാഴ്ചയാണ് ധാരാളമായുളളത്. പൊതുസ്ഥലങ്ങളിൽ പബ്ലിസിറ്റി നേടലിനുളള തൈ നടീലാണ് കാണാറുളളത്. നടീൽ കഴിഞ്ഞ് പിന്നീട് അവിടെയെത്തി പരിചരണത്തിന് സമയം ചെലവിടുന്നത് ഏതാനും ചിലർ മാത്രം.
വനംവകുപ്പിലെ കണക്കുകൾ പ്രകാരം ഓരോ വർഷവും വിതരണം ചെയ്യുന്ന തൈക ളുടെ കണക്ക് പരിശോധിച്ചാൽ സംസ്ഥാനമെമ്പാടും തണൽ മരങ്ങളും ഫലവൃക്ഷങ്ങ ളും നിറയേണ്ടതാണ്. എന്നാൽ വിതരണം ചെയ്തതിൻറ്റെ നാലിലൊന്ന് പോലും കാണാ നാകുന്നില്ലതുളളതാണ് വാസ്തവം. പ്ലാവ്, ആര്യവേപ്പ്, നെല്ലി, കണിക്കൊന്ന, പേര, മഹാ ഗണി, അത്തി, ഊദ്, സീതപ്പഴം, തേക്ക്, തുടങ്ങി വിവിധയിനം തൈകളാണ് വിതരണ ത്തിന് തയ്യാറായിരിക്കുനാനത്.
25 മുതലാണ് വിതരണം. കനകപ്പലം കൂടാതെ വനംവകുപ്പിൻറ്റെ മുണ്ടക്കയത്തെ പനക്കച്ചിറയിലുളള ഓഫീസിലും തൈകൾ വിതരണം ചെയ്യും.mery queens may parish hall

LEAVE A REPLY