popular-hyundai-winter-mega-check-up-camp-kanjirappally-notice-1-copyകൊടും വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി കാര്‍ഷികോല്‍പാദനം 50-60 ശതമാനം വരെ കുറഞ്ഞിരിക്കെ നോട്ട് റദ്ദാക്കലിനത്തെുടര്‍ന്നുണ്ടായ പണപ്രതിസന്ധി റബര്‍, ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ ഉല്‍പന്നങ്ങളെ വിപണിയില്‍ ആര്‍ക്കും വേണ്ടതാക്കി.coorg-seedsമലയോര മേഖലകളിലെ പ്രധാന കൃഷിയായ ഇഞ്ചി-ചുക്ക്-അടക്ക-ഗ്രാമ്പു-ജാതി-കപ്പ-ഉണക്കുകപ്പ-കൈതച്ചക്ക എന്നിവക്കും ആവശ്യക്കാരില്ലാതായതോടെ മലഞ്ചരക്ക് വിപണിയും തകര്‍ച്ചയുടെ വക്കിലായി. cardamom_estate_for_sale_thumb_98c7ff6c0598d1776f24905526b69083വിലയിടിവും വിളകള്‍ കെട്ടിക്കിടക്കുന്നതും കണക്കാക്കുമ്പോള്‍ 15 ദിവസംകൊണ്ട് മലഞ്ചരക്ക് വിപണിക്കുണ്ടായ നഷ്ടം ഏകദേശം 200-260 കോടിയോളമാണെന്ന് വ്യാപാരികള്‍ പറയുന്നു.ceylon-tea-1ചെറുകിട കര്‍ഷകരില്‍നിന്ന് മാത്രം റബര്‍ മേഖലക്കുണ്ടായ നഷ്ടം 400-500 കോടിവരെയും. നോട്ട് പ്രതിസന്ധി കാര്യമായി ബാധിച്ചത് റബറിനെയാണ്. ഉല്‍പാദനം ഏറ്റവും കൂടുതലുള്ള നവംബറിലും ഡിസംബറിലും ഉണ്ടായ പ്രതിസന്ധി 12 ലക്ഷത്തോളം വരുന്ന ചെറുകിട റബര്‍ കര്‍ഷകരെ വലച്ചപ്പോള്‍ മൂന്നുലക്ഷത്തോളം വരുന്ന റബര്‍ കച്ചവടക്കാരും ദുരിതത്തിലായി.green-cardomom-500x500കുരുമുളകിനും വില ഇടിഞ്ഞിരിക്കുകയാണ്. 670 രൂപയാണ് നിലവിലെ വില. നേരത്തേ ഇത് 730 വരെയത്തെിയിരുന്നു. കാപ്പിക്കും വില കുറഞ്ഞു. 50 രൂപയില്‍ താഴെയാണ് ഹൈറേഞ്ചിലെ വില. ഏലം ലേലം പുനരാരംഭിച്ചെങ്കിലും പണപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ലേലം പകുതിയായി.cardamom-004lab popular-hyundai-winter-mega-check-up-camp-kanjirappally-notice-copy

സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ കാര്‍ഷിക മേഖലയും മലയോര ജില്ലകളും പൂര്‍ണമായും തകര്‍ന്നതായി കര്‍ഷക സംഘടനകളും പറയുന്നു.

LEAVE A REPLY