കാഞ്ഞിരപ്പള്ളി : പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് അനിവാര്യമാണെന്നും, ജീവനു ള്ള ഭക്ഷ്യ സംസ്‌കാരത്തിന് തുടക്കം കുറിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് വൈ സ്പ്രസിഡന്റ് ജോളിമടുക്കക്കുഴി അഭിപ്രായപ്പെട്ടു.  ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുറികൂട്ടിയും, കമ്മ്യൂണിസ്റ്റ്പച്ചയും വച്ച് മുറിവുണക്കുന്ന രീതിയും, മുതിരയും, കുറുമ്പുലും, തുവരയും ഉപയോഗിച്ചുള്ള ഔഷധ ഭക്ഷണ രീതികളെക്കുറിച്ചുള്ള നാട്ടറിവുകള്‍ കര്‍ഷക സംഗമത്തില്‍ ചര്‍ച്ചചെയ്തു.

പഴയ ഭക്ഷണ രീതിയായ കരിപ്പെട്ടികാപ്പിയും, ഇലക്കറിക്കൂട്ടുകളും പുതുതലമുറയു ടെ അറിവിലേയ്ക്കായി കര്‍ഷകര്‍ മനസ്സ് തുറന്നു.  നാല് ഞാലിപൂവന്‍ വാഴയുടെ നടു ക്ക് ഒരു ഏത്തവാഴ കൃഷിചെയ്താല്‍ വാഴയ്ക്ക് മാരകമായ വിഷപ്രയോഗം ഒഴിവാ ക്കാം എന്ന് മുതിര്‍ന്ന കര്‍ഷകര്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സോഫിജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മിക ച്ച ജൈവകര്‍ഷകനായ ഔസേപ്പച്ചന്‍ മടിക്കാങ്കല്‍ പഴയ നാട്ടറിവുകള്‍ പങ്കുവെച്ചു.  തുടര്‍ന്ന് ഏഴ് പഞ്ചായത്തുകളില്‍ നിന്ന് എത്തിയ തലമുതിര്‍ന്ന കര്‍ഷകരുടെ അഭിപ്രാ യങ്ങള്‍ വിലയിരുത്തപ്പെട്ടു.  തുടര്‍ന്ന് നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി. എ. ഷെമീര്‍, റോസമ്മ ആഗസ്തി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.റ്റി. അയൂബ്ഖാന്‍, ആശാജോയി, പി.ജി. വസന്തകുമാരി, പ്രകാശ് പളളിക്കൂടം, അജിതാ രതീഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ പി. ജെ. മാത്യു, കോ-ഓര്‍ഡിനേറ്റര്‍ സിമിലി ജോജോ, ഹരിത മൈത്രി ചെയര്‍മാര്‍ ജോണിമാത്യു പൊട്ടംകുളം, ജോയിന്റ് ബി.ഡി.ഒ. കെ. അജിത്, ഹെഡ്ക്ലര്‍ക്ക് കെ.എസ്. ബാബു  എന്നിവര്‍ പ്രസംഗിച്ചു. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബെന്നി മാത്യു സ്വാഗതവും  വി.ഇ.ഒ. പി.ജി. പത്മകുമാര്‍ നന്ദിയും രേഖപ്പെടുത്തി.