കാഞ്ഞിരപ്പള്ളി: നാടിനിണങ്ങിയ നാടന്‍ പച്ചക്കറി ഇനങ്ങള്‍ സംരക്ഷിക്കാന്‍ അത്മ കര്‍ഷക ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഗ്രീന്‍ഷോര്‍ പദ്ധതി തയ്യാറാക്കി. മികച്ച രോഗകീട പ്രതിരോധശേഷിയുള്ളതും പൊതുജനങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുള്ളതുമായ പച്ചക്കറി ഇനങ്ങളുടെ സംരക്ഷണത്തിനും പ്രചരണത്തിനുമാണ് മുന്‍ഗണന നല്‍കുക.

നീലനിറമുള്ള ചരടന്‍ ഞാഞ്ഞൂക്കോടന്‍ വഴുതന, വേങ്ങേരി വഴുതന, ആനക്കൊമ്പന്‍ വെണ്ട, നിത്യ വഴുതന, നാടന്‍ പച്ചമുളക് എന്നിവയുടെ വിത്തുകളും തൈകളും തയാറാക്കി നല്‍കുന്നതിനുള്ള വിത്തു ബാങ്കിനുള്ള മാതൃചെടികള്‍ കര്‍ഷകരില്‍ നിന്നു നഴ്‌സറികള്‍  ശേഖരിച്ച് തുടങ്ങിക്കഴിഞ്ഞു.കൃഷിവകുപ്പിനൊപ്പം ഹരിതമൈത്രി കേരളവും പദ്ധതിയുമായി സഹകരിക്കും.

ആദ്യഘട്ടമായി ഞാഞ്ഞൂക്കോടന്‍ വഴുതനയുടെ വന്‍ശേഖരം ഗ്രീന്‍ഷോറിന്റെ ആഭിമുഖ്യത്തില്‍ തയാറായി. മികച്ച ജൈവകര്‍ഷകനായ എരുമേലി തെക്കേകീഴ്പാട്ട് ടി.എസ്. മോഹന്‍ദാസാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. നാടന്‍ പച്ചക്കറിഇനങ്ങള്‍ സ്വന്തമായുള്ള കര്‍ഷകര്‍ വിവരം ഗ്രീന്‍ഷോറില്‍ അറിയിക്കണമെന്ന് ചെയര്‍മാന്‍ ജോളി മടുക്കക്കുഴി പറഞ്ഞു. ഫോണ്‍: 9961039529.

LEAVE A REPLY