ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സമൂഹത്തിന് നന്മ ചെയ്ത് മാതൃക യാവുകയാണ് മൂന്ന് യുവാക്കൾ. തങ്ങളുടെ ഇല്ലായ്മയിൽ നിന്നും ഒരു തുക മിച്ചം വെച്ച് തങ്ങളുടെ നാട്ടിലെ നിർദ്ദനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങുമായിട്ടാണ് യുവാക്കൾ മാതൃകയായത്. കാഞ്ഞിരപ്പള്ളി അഞ്ചിലപ്പ സ്വദേശികളായ കാരയ്ക്കൽ സോജൻ, ചെറി യപുറത്ത് സിറാജ്, തെങ്ങണായിൽ മോഹനൻ എന്നിവർ ചേർന്നാണ് വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളുടെ വിതരണം നടത്തിയത്.siraj 1 copy കാഞ്ഞിരപ്പള്ളി  പഞ്ചായത്തിലെ ഇവരുടെ വാർഡായ പത്തൊൻപതാം വാർഡിലെ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.
വിദ്യാഭ്യാസത്തിന്റെ മഹത്വം മനസ്സിലാക്കിയാണ് സാധാരണക്കാരുടെ മക്കളും ഉയർന്ന നിലയിൽ വിദ്യ അഭ്യസിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഈ സംരഭത്തിനായി ഇറങ്ങിയതെന്ന് ഇവർ പറയുന്നു. പ ഞ്ചായത്തിലെ തന്നെ മറ്റ് വാർഡുകളിൽ വിവിധ സംഘടനകളും വാർ ഡങ്ങളും ചേർന്ന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി രംഗത്തെ ത്തിയിരുന്നു.

എന്നാൽ തങ്ങളുടെ പ്രദേശത്തെ പഠനമികവുള്ള സാധരണക്കാരുടെ മക്കൾക്കും സാഹായം നൽകുന്നതിനായിട്ടാണ് ഈ ഉദ്യമത്തിന്റെ ഭാഗമായത്. തങ്ങളുടെ വിഹിതത്തിനൊപ്പം സുമനസ്സുകളും ഇതിന്റെ ഭാഗമായിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവർ പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ ജനനന്മ ആഗ്രഹിക്കുക അവർക്കായി എന്തെങ്കിലും ചെയ്യുക എന്നതാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ലക്ഷ്യമെന്നുമാണ് ഇവരുടെ വിശ്വാസം. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുമെന്നും ഇവർ പറയുന്നു.