കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിക്കെതിരെ വിവിധയിടങ്ങളിൽ അപകീ ർത്തികരമായ സംഭാഷണങ്ങളും പരാമർശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ വനിതാകമ്മീഷൻ സ്വമേധയാ കേസെടുക്കും. വനിതാക്കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷൻ വ്യക്തമാ ക്കി.