ദുൽഖറിനും അമലിനും പെൺകുഞ്ഞ് പിറന്നു. ചെന്നൈ മദർഹുഡ് ആശുപത്രിയിലാണ് മമ്മൂട്ടിയുടെ പേരകുട്ടി ജനിച്ചത്.ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയിലുണ്ടായിരുന്നു.മകളുണ്ടായ സന്തോഷം ദുൽഖർ ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. “എനിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണിത്. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു. അമലിനു അവളുടെ ഒരു കുഞ്ഞ് പതിപ്പും.” താരം ഫേസ്ബുക്കിൽ കുറിച്ചു.
ദുൽഖറിന് പുതിയ ചിത്രമായ CIA യുടെ വിജയത്തിന് പിന്നാലെ ആണ് ഇരട്ടി മധുരവുമായി ദുല്‍ഖറിന്റെ രാജകുമാരി പിറന്നിരിക്കുന്നത്.