ഏന്തയാര്‍:അന്നകുട്ടി തനിച്ചായി വല്യമ്മയും പപ്പയും അമ്മയുടെ ലോക ത്തേയ്ക്ക് യാത്രയായി. തമിഴ്നാട് അപകടത്തില്‍പെട്ട കൊല്ലംപറമ്പില്‍ ബിനുവിന്റെ മകള്‍ അന്ന സെലിന്‍ തോമസ് ഇനി തനിച്ചാണെന്ന സത്യം ഒരുനാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. ഒന്നര വര്‍ഷം മുന്‍പ് അന്നയുടെ മാതാവ് ബെറ്റ്സി തോമസ് മരണപെട്ടിരുന്നു.
ന്യുമോണിയ ബാധിച്ചായിരുന്നു മരണം . അമ്മയുടെ വേര്‍പാടിന് ശേഷം വല്യമ്മയും ബിനുവുമായിരുന്നു അന്നയുടെ എല്ലാം. എന്നാല്‍ വിധിയു ടെ ക്രൂരത ഇവരെയും ജീവിതത്തില്‍ നിന്നുമ കവര്‍ന്നെടുത്തപ്പോള്‍ ഇനി ഉറ്റവര്‍ ഇല്ലാത്ത വീട്ടില്‍ ഇന്നയ്ക്ക് ഇനി ഇവരുടെ മുഖങ്ങള്‍ ഓര്‍മകള്‍ മാത്രമാകും.
ഏന്തയാര്‍ കൊല്ലംപറമ്പില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ വത്സമ്മ (71), മകന്‍ ബിനു(43) ബിനുവിന്റെ സുഹൃത്ത് കൊല്ലംപറമ്പില്‍ ജോണ്‍സണ്‍(23), തമിഴ്നാട് ധര്‍മ്മപുരി സ്വദേശി മാളപ്പന്‍(30) എന്നിവരാണ് മരിച്ചത്. ബിനുവിന്റെ മകള്‍ അന്ന സെലിന്‍ തോമസ് (ഏഴ്),ഏന്തയാര്‍ മടിക്കാങ്കല്‍ ജൂബിലി എന്നിവര്‍ക്ക് പരുക്കേറ്റു.
അവധിക്കാലം ആഘോഷിക്കാന്‍ സ്‌കൂള്‍ അടച്ചപ്പോള്‍ തന്നെ അമ്മൂമ്മയോടൊത്തു ബാംഗ്ലൂരിലേയ്ക്ക് പോയതാണു കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പൊന്നു എന്നു വിളിക്കുന്ന അന്നക്കുട്ടി.
ചൊവ്വാഴ്ച്ച രാത്രി ഒരുമണിയോടെയാണ് ഗ്രാമം ദുരന്ത വാര്‍ത്ത കേട്ട് ഉണരുന്നത്. ആഞെട്ടലില്‍ നിന്നും ഇനിയും മുക്തി നേടുവാന്‍ നാട്ടു കാര്‍ക്ക് ആയിട്ടില്ല. ബസ് സര്‍വ്വീസ് , കേബിള്‍ ടിവി, സൗണ്ട് സിസ്റ്റം, തുടങ്ങി നിരവധി സംരഭങ്ങളുള്ള ഗ്ലോബല്‍ ഗ്രൂപ്പിന്റെ പാര്‍ട്ട്നറായി രുന്നു ബിനു. ബിനുവിനൊപ്പം ജോണ്‍സണും ഗ്ലോബലിന്റെ നിറസാനിധ്യ മായിരുന്നു.
ടൗണിനടുത്ത് അരകിലോമീറ്റര്‍ ദൂരം മാത്രമാണ് ഇരുവരുടെയും വീടുകള്‍ തമ്മിലുള്ളത്. അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഏന്തയാറ്റില്‍ നിന്നും നിരവധി പോര്‍ വാഹനങ്ങളില്‍ സംഭവ സ്ഥലത്തേയ്ക്ക് പോയി രുന്നു. ബാംഗ്ലൂരില്‍ നിന്നും മടങ്ങി വരും വഴി സേലത്തിന് സമീപം കൃഷ്ണഗിരിയില്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കുകയും ഡിവൈ ഡറില്‍ ഇടിച്ച് കാര്‍ മറിയുകയുമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പൊലീസും എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.
മറ്റ് വാഹനത്തിലുണ്ടായിരുന്ന 10 പേര്‍ക്ക് പരുക്കുകളുണ്ട്. അപകട ത്തില്‍പെട്ട ഏന്തയാര്‍ സംഘത്തിന് പരുക്കുകള്‍ മാത്രം ഉള്ളു എന്നാണ് ആദ്യം അറിഞ്ഞത്. എന്നാല്‍ പിന്നീട് മൂവരുടെയും മരണ വാര്‍ത്ത തമിഴ്നാട് പൊലീസ് വിളിച്ച് അറിയിക്കുകയായിരുന്നു.
കൊല്ലംപറമ്പില്‍ സോമി നിര്‍മല ദമ്പതികളുടെ മകനാണു മരിച്ച ജോണ്‍ സണ്‍. സഹോദരന്‍ സുധീഷ് (സൗദി). ജോണ്‍സണിന്റെ സംസ്‌കാരം ഇന്നു മൂന്നിന് ഏന്തയാര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
മറ്റു രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നു പുലര്‍ച്ചെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഏന്തയാര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ.തോമസിന്റെ അടുത്ത ബന്ധുകളാണ് മരണമടഞ്ഞത്.