എരുമേലി: കാഞ്ഞിരപ്പള്ളിയിലും പാലായിലും കോടതികൾ കയറി വർഷങ്ങൾ നീണ്ട എരുമേലിയിലെ ആറ്റുപുറമ്പോക്ക് തർക്കം ഒടുവിൽ ഒത്തുതീർപ്പിലേക്ക്. തർക്കത്തിലായിരുന്ന ഒരു ഏക്കർ റബർത്തോട്ടം ഇനി പഞ്ചായത്തിന് സ്വന്തമാകും. സ്ഥലം വിട്ടുകിട്ടിയാൽ ഇവിടെ അഗ്നിശമനസേനയ്ക്ക് സ്ഥിരം യൂണിറ്റാരംഭിക്കുന്ന തിനാണ് നീക്കം. എരുമേലികുറുവാമുഴി ബൈപാസ് റോഡിൽ ഓരുങ്കൽകടവ് പാലത്തിന് സമീപമാ യി റോഡിന് ഇരുവശങ്ങളിലുമുള്ള ഒരു ഏക്കർ ഭൂമി സംബന്ധിച്ചായിരുന്നു തർക്കം. ഈ സ്ഥലം കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തികൾ പഞ്ചായത്തിന് വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് ഇപ്പോൾ ഒത്തുതീർപ്പിന് വഴിതെളിഞ്ഞത്. ഇക്കാ ര്യം ഭരണസമിതി കമ്മിറ്റിയിൽ അറിയിച്ചു. കോടതിയുടെ അദാലത്ത് വഴി കേസുകൾ രാജിയാക്കാൻ കമ്മിറ്റിയിൽ ധാരണയാവുകയായിരുന്നു. ഉടൻ നടക്കുന്ന ലീഗൽ സർ വീസസ് അഥോറിറ്റിയുടെ അദാലത്തിൽ കേസുകൾ തീർക്കാനാണ് ധാരണയായിരിക്കു ന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് പഞ്ചായത്തിന് അനുകൂലമായി കോ ടതി വിധി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് മുള്ളുവേലികൾ സ്ഥാപിച്ച് സ്ഥലം പഞ്ചായ ത്ത് ഏറ്റെടുക്കുകയും ചെയ്തതാണ്. എന്നാൽ അപ്പീൽ ഹർജിയിൽ കോടതി നടപടി കൾ നീളുകയായിരുന്നു. ഈ സ്ഥലത്തിലൂടെയാണ് കുറുവാമുഴി എരുമേലി ബൈപാ സ് റോഡ് കടന്നുപോകുന്നത്. 2012 ൽ അനുവദിച്ച സ്ഥിരം ഫയർ സ്റ്റേഷൻ ഓഫിസ് ആരംഭിക്കാൻ സ്ഥലം കിട്ടാത്തതിനാൽ ഇതുവരെയായിട്ടും കഴിഞ്ഞിട്ടില്ല.
ഈ സ്ഥലം പഞ്ചായത്തിന് വിട്ടുകിട്ടുന്നതോടെ ഫയർ സ്റ്റേഷൻ ഉൾപ്പടെ ഇവിടെ വിക സന സംരംഭങ്ങൾ ആരംഭിക്കാനാകും. നദിയോട് ചേർന്ന് കിടക്കുന്നതും റോഡുള്ളതു കൊ ണ്ട് ഫയർസ്റ്റേഷന് ഈ സ്ഥലം അനുയോജ്യമാണെന്നും സ്ഥലം ഏറ്റെടുക്കാൻ നടപ ടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്ഥലം ഉൾപ്പെടുന്ന വാർഡം ഗവും കൂടിയായ ടി.എസ്. കൃഷ്ണകുമാർ പറഞ്ഞു.
അരലക്ഷം ലിറ്റർ വെളളം സംഭരിക്കാൻ സംഭരണിയും ഓഫിസ് കെട്ടിടവും ഗാരേജും വിശ്രമമുറിയും ശൗചാലയവുമാണ് ഫയർ സ്റ്റേഷന് നിർമിച്ചുനൽകേണ്ടത്. സ്ഥലം ഏ റ്റെടുക്കുന്നതോടെ ഇതിനായി പദ്ധതി തയാറാക്കും. ഓരുങ്കൽകടവിൽ കുളിക്കാനെ ത്തുന്ന അയ്യപ്പഭക്തർക്കായി ശുചിത്വസമുച്ചയവും നിർമിക്കാൻ ആലോചിക്കുന്നുണ്ട്.
പ്രസിഡന്റ് മുന്നിട്ടിറങ്ങി നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുത്താൻ ചിലർ നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ എൽഡിഎഫ് നേതൃത്വം പ്രസിഡന്റിന് പിന്തുണ യുമായി രംഗത്തെത്തിയതോടെ സ്ഥലം പഞ്ചായത്തിന് വിട്ടുകിട്ടാൻ നടപടികളായി രിക്കുകയാണ്.
സ്ഥലം വിട്ടുകിട്ടിയതിന് ശേഷം റബർ, തേക്ക് ഉൾപ്പടെയുളള മരങ്ങൾ മുറിച്ച് നീക്കി ലേലം ചെയ്തു നൽകും. എരുമേലിയിൽ ശബരിമല തീർഥാടനകാലത്ത് താത്കാലിക ഫയർസ്റ്റേഷനാണ് രണ്ട് മാസത്തേക്കായി ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നത്. സ്ഥലം കിട്ടി സ്ഥിരം ഫയർസ്റ്റേഷനാകുന്നതോടെ പമ്പ മുതൽ എരുമേലി വരെയുളള ശബരി മലപാതയിൽ എപ്പോഴുംഅഗ്നിശമനസേനയുടെ സേവനം ലഭ്യമാകും.