കാഞ്ഞിരപ്പളളി: അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രത്തിൽ സൂക്ഷിക്കുന്നത് ജനങ്ങൾക്ക് ദുരിതമായി. പഞ്ചായത്തിലെ നാലാം വാർഡിൽ വില്ലണിയിലാണ് മാലിന്യം നാട്ടുകാരുടെ സ്വൈര്യജീവിത്തിന് തടസമായിരിക്കുന്നത്.
മാംസാവശിഷ്ടങ്ങളും തോലും അറവു ശാലയിൽ നിന്നു വാഹനത്തിൽ കൊണ്ടുവന്ന് നിരവധി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് സൂക്ഷിക്കുന്നത്. കശാപ്പിനുശേഷം വരുന്ന രക്തവും അവശിഷ്ടങ്ങളും ജാറുകളിലും ടാങ്കുകളുമായി സൂക്ഷിക്കുന്നത് ദുർഗന്ധമുണ്ടാക്കുന്നതാമലിനമായ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിന് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന
മാലിന്യങ്ങൾ പക്ഷി, മൃഗാദികൾ കൊത്തി വലിച്ച് സമീപത്തെ കിണറുകളിൽ ഇടുന്നതായും ഇവർ പറയുന്നു.മലിനമായ സാഹചര്യത്തിൽ ജനജീവിതം ദുസഹമായതോടെ വീണ്ടും പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. ഏഴ് വർഷങ്ങൾക്ക് മുന്പ് കളക്ടർക്കും പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനവാസ കേന്ദ്രത്തിലെ കശാപ്പുശാല പോലീസ് അധികൃതരെത്തി നിറുത്തിച്ചിരുന്നു.
എന്നാൽ അറവുശാലകളിലെ മാലിന്യം വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിക്കുന്നതാണ് ഇപ്പോൾ നാട്ടുകാരെ ദുരിതത്തിലാക്കിയത്.